കോയമ്പത്തൂർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ (Bipin Rawat Helicopter Crash) മരിച്ചവരിൽ മലയാളി സൈനികനും (Malayali Jawan). തൃശൂർ സ്വദേശിയായ ജൂനിയർ വാറന്റ് ഓഫീസിർ പ്രദീപ് അറയ്ക്കലാണ് (Junior warrant Officer A Pradeep) മരിച്ചത്.
2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയം തുടങ്ങിയ റെസ്ക്യൂ മിഷനുകളിൽ ഭാഗമായിട്ടുണ്ട്. കോയമ്പത്തൂർ സുലൂർ ബേസ് ക്യാമ്പിലാണ് നിലവിൽ പ്രദീപ് പ്രവർത്തിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസം ആണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം
ഇന്ന് നവംബർ 8 ബുധനാഴ്ച ഉച്ചയോടെയാണ് ജനറൽ റാവത്തിനൊപ്പം പ്രദീപ് ഊട്ടി വെല്ലിങ്ടണിലേക്ക് പോകവെയാണ് നീലഗിരി വനമേഖലയിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന വീണത്. 14 പേരുണ്ടായിരുന്ന കോപ്റ്ററിൽ 13 പേരും കൊല്ലപ്പെട്ടു. വ്യോമസേനയുടെ MI 17 V5 എന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്.
ഭാര്യ ശ്രീലക്ഷ്മി, ദക്ഷൺ ദേവ്, ദേവ പ്രയാഗ എന്നിവരാണ് മക്കൾ. രാധകൃഷ്ണനും കുമാരിയും പ്രദീപിന്റെ അച്ഛനും അമ്മയും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...