Minister Saji Cheriyan: സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം, വിട്ടു വീഴ്ചയുണ്ടാകില്ല; തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

ഇരയാക്കപ്പെട്ടവരുടെ പരാതികൾ ഒന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതികൾ പരിഗണിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 20, 2024, 11:45 AM IST
  • റിപ്പോർട്ടിൽ ഇപ്പോൾ പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ.
  • സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
Minister Saji Cheriyan: സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം, വിട്ടു വീഴ്ചയുണ്ടാകില്ല; തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. 24 നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. അത് നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. എല്ലാ സംഘടനകളുമായും സംസാരിച്ചു. വലിയ പ്രക്രിയയാണ് നടന്നതെന്നും നിസ്സാരമായി കാണരുതെന്നും മന്ത്രി പ്രതികരിച്ചു. നവംബറിൽ നടക്കുന്ന കോൺക്ലെവ് അതിന്‍റെ തുടർച്ചയാണ്. പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഈ റിപ്പോർട്ട് കോടതിയുടെ പരി​ഗണനയിലുള്ളതാണെന്നും റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ ഇപ്പോൾ പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ല. നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News