Fever clinic: 'സ്വയം ചികിത്സ പാടില്ല'; ആശുപത്രികളിൽ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്

Fever Clinic: മഴക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രികള്‍ മുതലാണ് പനി ക്ലിനിക്കുകള്‍ ആരംഭിക്കുക.

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 11:12 AM IST
  • വ്യാഴം, വെള്ളി ദിവസങ്ങളിലായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി
  • എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം
  • പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു
Fever clinic: 'സ്വയം ചികിത്സ പാടില്ല'; ആശുപത്രികളിൽ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രികള്‍ മുതലാണ് പനി ക്ലിനിക്കുകള്‍ ആരംഭിക്കുക.

മഴക്കാല രോ​ഗങ്ങൾ മുന്നിൽ കണ്ട് പനി വാര്‍ഡുകളും ആരംഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേരിയ തോതില്‍ ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തിൽ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മറ്റ് കൊതുകുജന്യ രോഗങ്ങളും നേരിയ തോതിൽ വര്‍ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കന്‍ഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എന്‍. 1 എന്നിവയ്‌ക്കെതിരെ ജാ​ഗ്രത പുലർത്തണം. നിലവിലെ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

പ്രളയാനുബന്ധ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യാനുസരണം ശേഖരിച്ച് വയ്ക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മണ്ണില്‍ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഇക്കാര്യത്തിൽ ഉറപ്പാക്കും. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടിന് അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹര്യം ഉണ്ടാകരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും നിപ വൈറസ് പ്രതിരോധം ജില്ലാ തലത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News