തൃശൂർ: പീച്ചി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് യഹിയയെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ എം എസ് സി ബോട്ടണി വിദ്യാർഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമാണ് മരിച്ച മുഹമ്മദ് യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടത്തിന് പിന്നാലെ തൃശൂർ അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ചക്കുറവും ചെളിയും കാരണം ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
ALSO READ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് സ്കൂബ ടീം ഉൾപ്പടെയുള്ളവർ ചേർന്ന് തിരച്ചില്‍ പുനരാരംഭിച്ചത്. കാണാതായതിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. മന്ത്രി കെ രാജൻ, തൃശൂർ സിറ്റി എ സി പി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.