എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി

രോഗികൾ കൂടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പള്ളികൾ തുറക്കേണ്ടെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.    

Last Updated : Jun 6, 2020, 09:26 PM IST
എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി

കൊച്ചി:  കോറോണ മഹാമാരി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ  ആരാധനാലയങ്ങൾ ഉടൻ തുറക്കില്ലെന്ന തീരുമാനവുമായി  സംയുക്ത മഹല്ല് കമ്മിറ്റി രംഗത്ത്.  രോഗികൾ കൂടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പള്ളികൾ തുറക്കേണ്ടെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.  

Also read: കാലവർഷം കടുക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലെർട്ട് 

കൂടാതെ എരുമേലി മഹല് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല.  കോഴിക്കോട് മൊയ്തീൻ പള്ളിയും, നടക്കാവ് പള്ളിയും കണ്ണൂരിൽ സുന്നി'സംഘടനകളുടെ ആസ്ഥാനമായ അബ്റാൻ മസ്ജിദും തുറക്കില്ല.  മാത്രമല്ല തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദും  പയിഉണലൂര് ആലഞ്ചേരി  മുസ്ലീം  ജമാഅത്തിന്റെ നിയന്ത്രണത്തിലുളള പള്ളികളും തുറക്കില്ല. 

Also read: ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശ നാണ്യശേഖരം; ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് റെക്കോർഡ് വര്‍ധനവ് 

നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുക. എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചായിരിക്കും ആരാധനാലയങ്ങൾ തുറക്കുന്നത്.  ഗുരുവായൂരിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ  ഒരു ദിവസം  600 പേർക്ക് മാത്രം ദർശനം  അനുവദിക്കും.  എന്നാൽ പ്രസാദവും നിവേദ്യവും നൽകില്ല. അതുപോലെ ശബരിമലയിലും  മസപൂജയ്ക്ക് വേർച്വൽ ക്യൂ മാത്രം ഉണ്ടാകും.  മണിക്കൂറിൽ 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം.  കൂടാതെ അന്യസംസ്ഥാന ഭക്തർക്ക് ദർശനത്തിന് കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജറാക്കേണ്ടി വരും.  

Trending News