Death News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽ

Death: വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്.  അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. 

Written by - Ajitha Kumari | Last Updated : Jul 29, 2024, 12:51 PM IST
  • കോട്ടായില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി
  • ചിന്നയും മകന്‍ ഗുരുവായൂരപ്പനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തി
  • വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്
Death News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽ

പാലക്കാട്: കോട്ടായില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ചിന്നയും മകന്‍ ഗുരുവായൂരപ്പനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Also Read: കളമശ്ശേരിയിൽ സ്വകാര്യ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം

 

ചിന്ന അസുഖബാധിതയായിരുന്നു എന്നാണ് റിപ്പോർട്ട്.  വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്.  അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ഇവർ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്. മകനായ ഗുരുവായൂരപ്പന്‍ അവിവാഹിതനാണെന്നാണ് വിവരം. മരണകാരണം ഉറപ്പുവരുത്തുന്നതിനായി രണ്ടു മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികൾ ഇവരാണ്, സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?

കളമശ്ശേരിയിൽ സ്വകാര്യ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം

കളമശ്ശേരിയിൽ സ്വകാര്യ ബസും സിഎൻജി ടാങ്കറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. 

Also Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്!

 

ഇരുവരുടേയും പരിക്ക് ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.  തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചായിരുന്നു അപകടം നടന്നത്. വളരെയധികം തിരക്കുള്ള സ്ഥലമാണ് പ്രീമിയർ ജങ്ഷൻ. അപകടത്തിന് പിന്നാലെ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ​പിന്നീട് ഗതാ​ഗതം പുനഃസ്ഥാപിച്ചു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News