ഇ​സ്ലാ​൦ തീ​വ്ര​വാ​ദി​ക​ളും സി​പി​എ​മ്മും ഇ​ര​ട്ട​പെ​റ്റ മ​ക്ക​ള്‍!

ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളും സി​പി​എമ്മും ഇ​ര​ട്ട​പെ​റ്റ മ​ക്ക​ളെ പോലെയാണെന്ന് ബി​ജെ​പി നേ​താ​വ് കെ.സു​രേ​ന്ദ്ര​ന്‍. 

Last Updated : Nov 20, 2019, 04:59 PM IST
    1. തീവ്രവാദ സംഘടനകളെ കയ്യയച്ച്‌ സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്‍റേത്.
    2. എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷിക്കാതെ പോയത് സിപിഎമ്മിന്‍റെ തീവ്രവാദികളോടുള്ള മൃദുസമീപനം മൂല൦
ഇ​സ്ലാ​൦ തീ​വ്ര​വാ​ദി​ക​ളും സി​പി​എ​മ്മും ഇ​ര​ട്ട​പെ​റ്റ മ​ക്ക​ള്‍!

കോ​ഴി​ക്കോ​ട്: ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളും സി​പി​എമ്മും ഇ​ര​ട്ട​പെ​റ്റ മ​ക്ക​ളെ പോലെയാണെന്ന് ബി​ജെ​പി നേ​താ​വ് കെ.സു​രേ​ന്ദ്ര​ന്‍

എപിഎ കേസില്‍ സഖാക്കള്‍ കുടുങ്ങിയപ്പോഴുണ്ടായ ജ​ന​രോ​ക്ഷം മ​റി​ക​ട​ക്കാ​നു​ള്ള അ​ട​വു​ന​യം മാ​ത്ര​മാ​ണ് വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മ​ല​ക്കം​ മ​റി​ച്ചി​ലെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

 തീവ്രവാദ സംഘടനകളെ കയ്യയച്ച്‌ സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്‍റേതെന്നും ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവു മാത്രമാണ് സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷിക്കാതെ പോയത് സിപിഎമ്മിന്‍റെ തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമാണെന്നും സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സിപിഎം - എസ്ഡിപിഐ സഖ്യം പലയിടത്തുമുണ്ടെന്നും വെളിപ്പെടുത്തിയ സുരേന്ദ്രന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ബിനു, ഷിബിന്‍ കൊലപാതകക്കേസുകള്‍ അട്ടിമറിക്കപ്പെട്ടത് ഇരുപാര്‍ട്ടികളുടെയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും ആരോപിച്ച് പി.മോഹനന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ താന്‍ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെയാണ് ഉദ്ദേശിച്ചതെന്നും മോഹനന്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ മോഹനന് പിന്തുണയുമായി പി ജയരാജനും രംഗത്തെത്തി.

ഇസ്ലാമിക തീവ്രവാദികളെ വിമര്‍ശക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുളള ഇസ്ലാംമത വിശ്വാസികള്‍ സിപിഎമ്മിനൊപ്പം ചേരുമെന്നായിരുന്നു മോഹനനെ പിന്തുണച്ച പി ജയരാജന്‍റെ പരാമര്‍ശം.

Trending News