മൈലപ്ര സഹകരബാങ്ക് അഴിമതി: 32.95 കോടി രൂപ പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവരില്‍ നിന്ന് ഈടാക്കാൻ ഓഡിറ്റ് ശുപാർശ

2021- 22 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് ഗോതമ്പ് ഫാക്ടറിക്ക് കൊടുത്ത 32.95 കോടി രൂപ പലിശ അടക്കം, പ്രസിഡന്റ് സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ എന്നിവരിൽ നിന് തുല്യമായി ഈടാക്കാനും, വകുപ്പ് തല വിജിലെൻസ് അന്വേഷണത്തിനും ശുപാർശ ചെയ്യുന്നുണ്ട്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 30, 2022, 01:10 PM IST
  • ഓഡിറ്റ് റിപ്പോർട്ട് സഹകരണ വകുപ്പ് അധികൃതർ ബാങ്ക് തകരും വരെ മറച്ച് വച്ചതായും ആരോപണം.
  • ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയെന്ന് മുൻ ഭരണ സമിതി അംഗം കൂടിയായ ഗീവർഗ്ഗീസ് തറയിൽ ആരോപിച്ചു.
  • വൻ തുക വായ്പ്പ ബിനാമി പേരിൽ എടുത്തതായി സംശയമുണ്ടെന്നും ബാങ്ക് ജീവനക്കാർ ആരോപിക്കുന്നുണ്ട്.
മൈലപ്ര സഹകരബാങ്ക് അഴിമതി: 32.95 കോടി രൂപ പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവരില്‍ നിന്ന് ഈടാക്കാൻ ഓഡിറ്റ് ശുപാർശ

പത്തനംതിട്ട: മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ 32.95 കോടി രൂപ പ്രസിഡന്റ്, സെക്രട്ടറി ഭരണ സമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് ഈടാക്കാൻ ഓഡിറ്റ് റിപ്പോർട്ടിൽ ശുപാർശ. വകുപ്പുതല വിജിലെൻസ് അന്വേഷണത്തിനും ശുപാർശ ചെയ്യുന്ന ഓഡിറ്റ് റിപ്പോർട്ട് സഹകരണ വകുപ്പ് അധികൃതർ ബാങ്ക് തകരും വരെ മറച്ച് വച്ചതായും ആരോപണം.

പത്തനംതിട്ടയിലെ  മൈലപ്രാ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേട് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയെന്ന് മുൻ ഭരണ സമിതി അംഗം കൂടിയായ ഗീവർഗ്ഗീസ് തറയിൽ ആരോപിച്ചു. 4 കോടി രൂപയുടെ ക്രമക്കേട് എന്ന് പുറത്തറിയിച്ച് ഉദ്യോഗസ്ഥനായ സെക്രട്ടറിയെ മാത്രം ബലിയാടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

Read Also: ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി യുഎഇ: അവധി പ്രഖ്യാപിച്ചു; പാർക്കിങ് സൗജന്യം, പടക്കം വേണ്ട

2021- 22 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് ഗോതമ്പ് ഫാക്ടറിക്ക് കൊടുത്ത 32.95 കോടി രൂപ പലിശ അടക്കം, പ്രസിഡന്റ് സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ എന്നിവരിൽ നിന് തുല്യമായി ഈടാക്കാനും, വകുപ്പ് തല വിജിലെൻസ് അന്വേഷണത്തിനും ശുപാർശ ചെയ്യുന്നുണ്ട്. 

കൂടാതെ സി ക്ലാസ് ആയി തരം താഴ്ത്തപ്പെട്ട വിവരം മറച്ച് വച്ച്  എ ക്ലാസ് ബാങ്കിന്റെ ശബള സ്കെയിലിൽ ശമ്പളം നൽകിയ തുക തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട ഓഡിറ്റ് റിപ്പോർട്ട്,  അധികൃതർ പൂഴ്ത്തിവയ്ക്കുകയായിരുന്നു എന്നും, ഫാക്ടറി ആരംഭിച്ച കാലം മുതൽ താൻ നൽകിയ പരാതികൾ അധിക്യതർ മുഖവിലക്കെടുത്തില്ല എന്നും ഗീവർഗ്ഗീസ് തറയിൽ ആരോപിച്ചു.

Read Also: ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി യുഎഇ: അവധി പ്രഖ്യാപിച്ചു; പാർക്കിങ് സൗജന്യം, പടക്കം വേണ്ട

നാൽപ്പത് കോടിയോളം രുപ ഫാക്ടറിക്കായി വകമാറ്റിയതിനെത്തുടർന്നാണ് മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ പ്രതിസന്ധി ആരംഭിച്ചത്. ഇടപാടുകളെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമരം ആരംഭിച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. 

ഇടത് മുന്നണിയുടെ നേത്യത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. വൻ തുക ഡപ്പോസിറ്റ് ഉള്ള ഈ ബാങ്കിൽ നിക്ഷേപത്തിന്റെ 75 % വും ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ളതായി പറയുന്ന മൈ ഫുഡ് റോളർ ഫ്ലവർ ഫാക്ടറിയിലേക്ക് വകമാറ്റുകയും  ചെയ്തതായി ജീവനക്കാർ ആരോപണമുയർന്നിരുന്നു.

Read Also: ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതി; സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം

ഫാക്ടറിയിലേക്ക് മാറ്റിയ തുകയുടെ പലിശ പോലും ലഭിക്കുന്നില്ലെന്നും വൻ തുക വായ്പ്പ ബിനാമി പേരിൽ എടുത്തതായി സംശയമുണ്ടെന്നും ബാങ്ക് ജീവനക്കാർ ആരോപിക്കുന്നുണ്ട്. നിരവധി പേരാണ് നിക്ഷേപ തുട തിരിച്ചുകിട്ടാതെ ബുദ്ധിമുട്ടിലായത്. ഗുരുതരമായ ക്രമക്കേടും അഴിമതിയും ബിനാമി ഇടപാടുകളും ബാങ്ക് ഭരണ സമിതിക്കുണ്ടെന്നാണ് ആക്ഷേപം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News