നൂറിലേറെ ആളുകളിൽ നിന്നായി 75 കോടി രൂപയാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം. ഇത് മൂന്ന് തവണ മുതൽ മൂന്ന് വർഷത്തിലേറെയായി കുടിശ്ശിക വരുത്തിയതാണ്. ആകെ 189 കോടി രൂപായാണ് വായ്പ നൽകിയത്. ഇതിൽ 75 കോടി രൂപയാണ് ഇപ്പോഴത്തെ കുടിശിഖ.
തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചതിനാൽ ആണ് തിരെഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് എൽ ഡി എഫ് ആരോപിക്കുന്നു. എന്നാൽ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദിച്ചതായും പോളിംഗ് സ്റ്റേഷന് സമീപത്തേക്ക് ചെല്ലുവാൻ എൽഡിഎഫ് പ്രവർത്തകർ അനുവദിച്ചില്ലെന്നും യുഡിഎഫ് ആരോപിച്ചു.
തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി നിർമിച്ച 700 ഓളം വ്യാജ തിരിച്ചറിയൽ രേഖകളാണ് പോലീസ് പിടികൂടിയത്. മുൻ ഡി.സി.സി പ്രസിഡന്റ് നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. ജയൻ്റെ വീട് കേന്ദ്രീകരിച്ചായിരുന്നു രേഖകളുടെ നിർമാണം.
2021- 22 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് ഗോതമ്പ് ഫാക്ടറിക്ക് കൊടുത്ത 32.95 കോടി രൂപ പലിശ അടക്കം, പ്രസിഡന്റ് സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ എന്നിവരിൽ നിന് തുല്യമായി ഈടാക്കാനും, വകുപ്പ് തല വിജിലെൻസ് അന്വേഷണത്തിനും ശുപാർശ ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.