ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറി നാദിർഷ; വീണ്ടും ഹാജരാകേണ്ടി വരും

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ ശ്രമം. ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ  നാദിർഷ ചികിത്സ തേടി. വീണ്ടും നാദിർഷയെ വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. 

Last Updated : Sep 7, 2017, 11:33 AM IST
ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറി നാദിർഷ; വീണ്ടും ഹാജരാകേണ്ടി വരും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ ശ്രമം. ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ  നാദിർഷ ചികിത്സ തേടി. വീണ്ടും നാദിർഷയെ വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. 

നാദിർഷ നേരത്തെ പോലീസിന് കൈമാറിയ വിവരങ്ങളിൽ കൃത്യത വരുത്തുന്നതിനാണ് പോലീസ് വീണ്ടും വിളിപ്പിച്ചത്. 

ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് നാദിർഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അതിനിടെ, നാദിർഷ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം. അതിനായി ചില ഹൈക്കോടതി അഭിഭാഷകരെ അദ്ദേഹം സമീപിച്ചിരുന്നു. 

നാദിർഷ നൽകിയ മൊഴികളിൽ പോലീസിന് സംശയം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിന് ഒരിക്കൽ കൂടി നാദിർഷയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. നാദിർഷ ആശുപത്രിയിൽ നിന്ന് വിടുതൽ നേടിയാൽ ഉടനെ ചോദ്യം ചെയ്തേക്കും.

Trending News