Nedumkandam: നെടുങ്കണ്ടത്ത് അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

Nedumkandam Landslide: ഞായറാഴ്ച പുലർച്ചയോടെയാണ് നെടുങ്കണ്ടം - കമ്പം പാതയിൽ തമിഴ്നാടിന്റെ പ്രദേശത്ത് ശാസ്തവളവ് ഭാഗത്ത്‌ വൻ മണ്ണിടിച്ചിൽ ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 02:41 PM IST
  • പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് പതിച്ച് റോഡിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്
  • തമിഴ്നാട്ടിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്
Nedumkandam: നെടുങ്കണ്ടത്ത് അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

ഇടുക്കി: നെടുങ്കണ്ടം - കമ്പംമെട്ട് - കമ്പം അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ തുടരുകയാണ്. ചെറു വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ചരക്ക് വാഹനങ്ങൾക്ക് രണ്ട് ദിവസത്തെ നിരോധനം ഏർപ്പെടുത്തി. ഞായറാഴ്ച പുലർച്ചയോടെയാണ് നെടുങ്കണ്ടം - കമ്പം പാതയിൽ തമിഴ്നാടിന്റെ പ്രദേശത്ത് ശാസ്തവളവ് ഭാഗത്ത്‌ വൻ മണ്ണിടിച്ചിൽ ഉണ്ടായത്.

പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് പതിച്ച് റോഡിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ചെറു വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ഇതുവഴി ചരക്ക് വാഹനങ്ങൾ രണ്ടുദിവസത്തേക്ക് നിരോധിച്ചതായി തമിഴ്നാട് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

വൻ പാറക്കഷണം അപകടാവസ്ഥയിൽ നിലനിൽക്കുന്നതിനാലാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചരക്ക് വാഹനങ്ങൾ നിലവിൽ കുമളി വഴിയാണ് കടന്നു പോകുന്നത്. ഞായറാഴ്ച പുലർച്ചെ മുതൽ അടച്ചിട്ട കമ്പംമെട്ട് ചെക്ക് പോസ്റ്റ് ചെറു വാഹനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഇന്ന് ദീപാവലിയായതിനാൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകാൻ എത്തിയ നിരവധി ആളുകളാണ് വഴിയിൽ കുടുങ്ങിയത്.

ALSO READ: ഡൽഹിയിൽ ദീപാവലി ദിനത്തിൽ വായുവിന്റെ ഗുണനിലവാരം മോശം വിഭാ​ഗത്തിൽ; ​ഗുരുതര വിഭാ​ഗത്തിലേക്കെത്തുമെന്ന് മുന്നറിയിപ്പ്

ശബരിമലയ്ക്ക് പോകുന്നതിന് അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തർ കുമളിക്ക് പുറമേ ആശ്രയിക്കുന്ന പാത കൂടിയാണ് കമ്പംമെട്ട് - കമ്പം പാത. മണ്ഡലകാല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയുണ്ടായ ഗതാഗത തടസ്സം അടിയന്തരമായി നീക്കാനാണ് തമിഴ്നാട് പൊതുമരാമത്ത് അധികൃതരുടെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News