Delhi Pollution: ഡൽഹിയിൽ ദീപാവലി ദിനത്തിൽ വായുവിന്റെ ഗുണനിലവാരം മോശം വിഭാ​ഗത്തിൽ; ​ഗുരുതര വിഭാ​ഗത്തിലേക്കെത്തുമെന്ന് മുന്നറിയിപ്പ്

Delhi Air Pollution: ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 220 ആയി. എന്നാൽ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 11:44 AM IST
  • നിരോധനം ഉണ്ടായിരുന്നിട്ടും ആളുകൾ വൈകുന്നേരം പടക്കം പൊട്ടിച്ചിരുന്നു
  • ഡൽഹിയിലെ ആനന്ദ് വിഹാർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം 266 ഉം ആർകെ പുരത്ത് 241 ഉം ആയിരുന്നു
  • പഞ്ചാബി ബാഗിലെ എക്യുഐ, ഐടിഒ എന്നിവ യഥാക്രമം 233, 227 എന്നിങ്ങനെ മോശം വിഭാ​ഗത്തിലാണ് തുടരുന്നത്
Delhi Pollution: ഡൽഹിയിൽ ദീപാവലി ദിനത്തിൽ വായുവിന്റെ ഗുണനിലവാരം മോശം വിഭാ​ഗത്തിൽ; ​ഗുരുതര വിഭാ​ഗത്തിലേക്കെത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു. ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം ഞായറാഴ്ചയും 'മോശം' വിഭാഗത്തിൽ തന്നെ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 220 ആയി.

എന്നാൽ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരോധനം ഉണ്ടായിരുന്നിട്ടും ആളുകൾ വൈകുന്നേരം പടക്കം പൊട്ടിച്ചിരുന്നു. ഡൽഹിയിലെ ആനന്ദ് വിഹാർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം 266 ഉം ആർകെ പുരത്ത് 241 ഉം ആയിരുന്നു.

പഞ്ചാബി ബാഗിലെ എക്യുഐ, ഐടിഒ എന്നിവ യഥാക്രമം 233, 227 എന്നിങ്ങനെ മോശം വിഭാ​ഗത്തിലാണ് തുടരുന്നത്. അന്തരീക്ഷ മലിനീകരണത്തിൽ നിന്നുള്ള ആശ്വാസം താൽക്കാലികമാകാമെന്നാണ് അടുത്ത ആറ് ദിവസത്തേക്കുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പ്രവചനം വ്യക്തമാക്കുന്നത്.

ALSO READ: ഡൽഹിയിൽ വീണ്ടും ഭൂമികുലക്കം; ഈ ആഴ്ചയിൽ ഇത് മൂന്നാം തവണ

ദീപാവലിക്ക് ശേഷമുള്ള വായുവിന്റെ ഗുണനിലവാരം അടുത്ത ദിവസങ്ങളിൽ മോശമാകുമെന്നാണ് സിപിസിബി വ്യക്തമാക്കുന്നത്. സി‌പി‌ബി‌സി പ്രവചിക്കുന്നത് അനുസരിച്ച് എ‌ക്യു‌ഐ ഞായറാഴ്ച 'വളരെ മോശം' വിഭാഗത്തിലെത്തും, നവംബർ 13 ന് 'ഗുരുതര' വിഭാ​ഗത്തിലെത്തും.

2023 നവംബർ രണ്ടിനും ഒമ്പതിനും ഇടയിൽ, ദേശീയ തലസ്ഥാനം ഗുരുതരമായ വായു മലിനീകരണത്തിലൂടെയാണ് കടന്നുപോയത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിക്കുന്ന സാഹചര്യത്തിൽ, ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവർ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ഡൽഹി ആരോഗ്യ വകുപ്പ് നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News