തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനം കൈയ്യേറിയവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ. രാജു. ഉദ്യാനത്തിലെ സര്‍വ്വേ കഴിഞ്ഞ ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം. ഈ മാസം 11, 12 തീയതികളില്‍ കെ. രാജുവും, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, വൈദ്യുത മന്ത്രി എം.എം മണിയും നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ചിരുന്നു.