നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണം; റെയിൽവേ മന്ത്രിക്ക് തരൂരിന്റെ കത്ത്

Nemom Terminal Project ഇപ്പോൾ റെയിൽവേ ബോർഡ് രാജ്യസഭ സെക്രട്ടേറിയേറ്റിന് നൽകിയ മറുപടിയിൽ ഈ DPR ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയിൽ ഇത്തരത്തിലെ ഒരു പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 08:29 PM IST
  • 2019-ൽ ആണ് ഏകദേശം 117 കോടി രൂപയുടെ DPR ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിൻ്റെ അനുമതിക്കായി സമർപിച്ചത്.
  • പാർലമെന്റിനകത്തും പുറത്തും പല തവണ ഇതിന്റെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോഴും ഇത് ഇപ്പോഴും പരിഗണനയിലാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്ന് തരൂർ മന്ത്രിക്കയച്ച കത്തിൽ പറയുന്നു.
നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണം; റെയിൽവേ മന്ത്രിക്ക് തരൂരിന്റെ കത്ത്

തിരുവനന്തപുരം: 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം തിരുത്തണം ഇത് ആവശ്യപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഭവിന് കത്തയച്ചു.

2019-ൽ ആണ് ഏകദേശം 117 കോടി രൂപയുടെ DPR ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിൻ്റെ അനുമതിക്കായി സമർപിച്ചത്. പാർലമെന്റിനകത്തും പുറത്തും പല തവണ ഇതിന്റെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോഴും ഇത് ഇപ്പോഴും പരിഗണനയിലാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്ന് തരൂർ മന്ത്രിക്കയച്ച കത്തിൽ പറയുന്നു.

ALSO READ : ബഫർ സോൺ വിഷയം; സർക്കാർ നിലപാടിനോട് വിയോജിപ്പെന്ന് ഉമ്മൻചാണ്ടി; രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമത്തിൽ സർക്കാർ മാപ്പ് പറയണം

എന്നാൽ, ഇപ്പോൾ റെയിൽവേ ബോർഡ് രാജ്യസഭ സെക്രട്ടേറിയേറ്റിന് നൽകിയ മറുപടിയിൽ ഈ DPR ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയിൽ ഇത്തരത്തിലെ ഒരു പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. 2019-ൽ ഇതിന്റെ തറക്കല്ലിടുന്ന വേളയിൽ അന്നത്തെ റെയിൽവേ മന്ത്രി ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത് നില നിൽക്കുമ്പോഴാണ് റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെ അതെ പദ്ധതി ഉപേക്ഷിക്കുന്നതെന്നും തരൂർ കത്തിൽ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News