തിരുവനന്തപുരം: NIA അന്വേഷണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പല രേഖകളും സെക്രട്ടേറിയറ്റിൽ നിന്ന് എടുക്കേണ്ടതായി ഉള്ളപ്പോൾ അവിടെ തീപിടുത്തം ഉണ്ടായി എന്നത് ദുരൂഹവും ആശ്ചര്യജനകവുമാണ് എൻഡിഎ ദേശീയ സമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി സി. തോമസ് പറഞ്ഞു.
Also read: എൽപിജി സിലിണ്ടറുകളിൽ 50 രൂപയുടെ ക്യാഷ്ബാക്ക്...!
സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, എന്നീ കേസുകളുമായി ബന്ധപ്പെട്ട പല തെളിവുകളും നശിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് തീപിടുത്തം ഉണ്ടാക്കിയിരിക്കുന്നത് എന്നത് വ്യക്തമാണെന്നും തീപിടുത്തത്തെക്കുറിച്ച് NIA വിശദമായി അന്വേഷിക്കണമെന്ന് പി സി തോമസ് ആവശ്യപ്പെട്ടു.
Also read: സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ? മറുപടിയുമായി സ്റ്റെഫി ലിയോൺ..!
ഇതുസംബന്ധിച്ച് പ്രതിഷേധിച്ച ഭാരതീയ ജനതാ പാർട്ടിയുടെ അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത പോലീസിൻറെ ഹീനമായ നടപടിയും അന്വേഷണ വിധേയമാക്കണമെന്നുംപി. സി. തോമസ് പറഞ്ഞു. മാത്രമല്ല എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കന്മാരെ തടഞ്ഞുവച്ചതും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.