Ninitha Kanicherry Appoinment: സർവ്വകലാശാല നിശ്ചയിച്ച മാർക്കിനുള്ള യോ​ഗ്യത നിനിതക്കില്ല,അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

നിനിതയെ നിയമിക്കാനുള്ള യോ​ഗ്യതാ മാർക്ക് അവർ നേടിയില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 10:35 AM IST
  • പി.എച്ച്.‌ഡി ബിരുദമല്ലാതെ അധിക യോഗ്യതകളൊന്നും നിനിത നേടിയിട്ടില്ലെന്നും പരാതിയിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
  • നിയമനത്തിൽ അസ്വഭാവികതകളൊന്നുമില്ലെന്നാണ് വി.സി അയച്ച റിപ്പോർട്ടിലുള്ളത്.
  • കേസിൽ നേരത്തെ വിഷയ വിദ​ഗ്ധർ വി.സിക്ക് കത്ത് നൽകിയിരുന്നു.
Ninitha Kanicherry Appoinment:  സർവ്വകലാശാല നിശ്ചയിച്ച മാർക്കിനുള്ള യോ​ഗ്യത നിനിതക്കില്ല,അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

തിരുവനന്തപുരം: സി.പി.എം(CPM) സംസ്ഥാന കമ്മിറ്റിയം​ഗം എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സർവ്വകലാശാലയിലെ നിയമനം സംബന്ധിച്ച് കൂടുതൽ വിവാദങ്ങൾ. നിനിതയെ നിയമിക്കാനുള്ള യോ​ഗ്യതാ മാർക്ക് അവർ നേടിയില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

60 ശതമാനം കട്ട് ഓഫ് മാർക്കിൻറ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് വി.സി ​ഗവർണർക്ക്(Governor) അയച്ച റിപ്പോർട്ടിൽ പറയുന്നത്. നിനിതക്ക് 60 മാർക്കിനുള്ള അക്കാദമിക് യോഗ്യതകളില്ല. മറ്റു ഉദ്യോഗാർത്ഥികൾ പലരും 60ൽ കൂടുതൽ മാർക്കിന് അർഹരായിരുന്നു. 2017ൽ പി.എസ്.സി. പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടികയിൽ നിനിതയ്ക്ക് എഴുത്ത് പരീക്ഷയ്ക്ക് 100 ൽ 17.33 മാർക്കും അക്കാദമിക മികവിന് 30 ൽ 19.04 മാർക്കുമാണ് ലഭിച്ചിട്ടുള്ളത്.

ALSO READ: Kakkanad ദുരൂ​ഹസാഹചര്യത്തിൽ കന്യാസ്ത്രീയുടെ മൃതദേഹം പാറമടയിൽ,മരിച്ചത് Angmaly അതിരൂപതയുടെ കീഴിലെ Convent അന്തേവാസി

‌പി.എച്ച്.‌ഡി(PHD) ബിരുദമല്ലാതെ അധിക യോഗ്യതകളൊന്നും നിനിത നേടിയിട്ടില്ലെന്നും പരാതിയിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം നിയമനത്തിൽ അസ്വഭാവികതകളൊന്നുമില്ലെന്നാണ് വി.സി അയച്ച റിപ്പോർട്ടിലുള്ളത്. കേസിൽ നേരത്തെ വിഷയ വിദ​ഗ്ധർ വി.സിക്ക് കത്ത് നൽകിയിരുന്നു.ഇതിനിടയിൽ ഡോ.ടി പവിത്രൻ പരാതിയിൽ നിന്നും പിന്മാറിയിരുന്നു.ഡോ. കെ. എം ഭരതൻ, ഡോ. ടി. പവിത്രൻ, ഡോ. ഉമർ തറമേൽ എന്നിവരായിരുന്നു നിനിതയുടെ നിയമനത്തിൽഎതിർപ്പ് അറിയിച്ച് കത്ത് നൽകിയത്.

ALSO READ: K Phone പദ്ധതിക്ക് ഇന്ന് തുടക്കം,തുടക്കത്തിൽ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ, 1531 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News