സഭയുടെ പ്രതിച്ഛായ തകർത്തെന്ന് മുംബൈ ബിഷപ്പ്, 'ഞാനാണ് സഭ'യെന്ന നിലപാട് ശരിയല്ലെന്ന് ലത്തീന്‍ സഭ

ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനങ്ങള്‍ പരിത്യജിച്ച് അന്വേഷണത്തിന് തയ്യാറാവണമെന്നതാണ് സഭയുടെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Cars | Updated: Sep 12, 2018, 06:14 PM IST
സഭയുടെ പ്രതിച്ഛായ തകർത്തെന്ന് മുംബൈ ബിഷപ്പ്, 'ഞാനാണ് സഭ'യെന്ന നിലപാട് ശരിയല്ലെന്ന് ലത്തീന്‍ സഭ

ന്യൂഡല്‍ഹി: ജലന്ധര്‍ അതിരൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം സഭയുടെ പ്രതിച്ഛായ തകർത്തെന്ന് മുംബൈ ആര്‍ച്ച്‌ ബിഷപ്പ് ഫാ. നിഗല്‍ ബാരെറ്റ്.

ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനങ്ങള്‍ പരിത്യജിച്ച് അന്വേഷണത്തിന് തയ്യാറാവണമെന്നതാണ് സഭയുടെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ലത്തീന്‍ സഭയും രംഗത്തെത്തി. 

കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലാണ് (കെആര്‍എല്‍സിസി) വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബിഷപ്പിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം നേരത്തെ തന്നെ രാജിവയ്ക്കണമായിരുന്നെന്നും ലത്തീന്‍ സഭ പ്രതികരിച്ചു.

വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ലെന്നും 'ഞാനാണ് സഭ' എന്ന നിലപാട് ശരിയല്ലെന്നും ലത്തീന്‍ സഭാ വക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.