ജന്മം കൊണ്ട് കോട്ടയംകാരൻ, കർമ്മം കണ്ട് കന്നഡിഗൻ; കർണ്ണാടക മന്ത്രിസഭയിലേക്ക് കെജെ ജോർജ്

1960-ൽ കർണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോർജിൻ്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 20, 2023, 01:27 PM IST
  • 1989 മുതൽ 1994വരെ സംസ്ഥാന ക്യാബിനെറ്റ് മന്ത്രിയായിരുന്നു
  • 1985 മുതൽ കർണ്ണാടക നിയമസഭാംഗമാണ് അദ്ദേഹം
  • പ്രീഡിഗ്രി നേടിയാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്
ജന്മം കൊണ്ട് കോട്ടയംകാരൻ, കർമ്മം കണ്ട് കന്നഡിഗൻ; കർണ്ണാടക മന്ത്രിസഭയിലേക്ക് കെജെ ജോർജ്

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് ജനിച്ച് കർണ്ണാടകത്തിൽ വളർന്ന് ഇന്ന് കർണ്ണാടക മന്ത്രിസഭയിലേക്ക് എത്തിയ കെജെ ജോർജിൻറെ നേട്ടത്തിൽ മലയാളികളെന്ന് നിലയിൽ ഒരോരുത്തർക്കും അഭിമാനിക്കാം. ശനിയാഴ്ച ഉച്ചക്ക് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യ പ്രതിഞ്ജ ചടങ്ങുകളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർക്കൊപ്പം കെ.ജോ ജോർജും സത്യപ്രതിജ്ഞ ചെയ്തു.

കൊടകിൽ നിന്ന് കർണ്ണാടക ഭരണത്തിലേക്ക്

കോട്ടയം ചിങ്ങവനത്ത് കെ.ചാക്കോ ജോസഫിൻ്റെയും മറിയാമ്മയുടേയും മകനായി 1949 ഓഗസ്റ്റ് 24നാണ് ജോർജ്ജ് ജനിച്ചത്.1960-ൽ കർണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോർജിൻ്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നുംപേട്ട ഗവ.ജൂനിയർ കോളേജിൽ നിന്നും പ്രീഡിഗ്രി നേടിയാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.

കോൺഗ്രസ്സ് വിട്ടു തിരികെയെത്തി

1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും 1994-ൽ കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.ബംഗാരപ്പക്കൊപ്പം കോൺഗ്രസ് വിട്ടു.
 1999-ൽ തിരികെയെത്തി. യുവജന സംഘടനയായ യൂത്ത് കോൺഗ്രസിലൂടെ  പ്രവർത്തനം ശക്തിപ്പെടുത്തിയ ജോർജ് കർണാടക പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം , സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ഇതിനിടയിൽ 1989 മുതൽ 1994വരെ സംസ്ഥാന ക്യാബിനെറ്റ് മന്ത്രിയായിരുന്നു. 2013 മുതൽ വീണ്ടും മന്ത്രിയായി അഭ്യന്തരം കൂടാതെ നഗര വികസന കാര്യം, വാണിജ്യ വ്യവസായം തുടങ്ങിയ വകുപ്പുകളും ജോർജ്ജ് കൈകാര്യം ചെയ്തിട്ടുണ്ട്. 1985 മുതൽ കർണ്ണാടക നിയമസഭാംഗമായ ജോർജ് ആകെ ഒരുതവണ മാത്രമാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. കെജെ ജോർജ്ജിൻറെ നേട്ടത്തിൽ മലയാളികളും ആവേശത്തിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News