സംസ്ഥാനത്ത് ജൂൺ 13 വരെ വിതരണം ചെയ്തത് ഒരു കോടി 12 ലക്ഷത്തിൽ അധികം വാക്സിനുകൾ : മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 10:34 PM IST
  • ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
  • മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
  • 45 വയസ്സിനു മുകളിലുള്ള 68,14,751 പേർക്ക് ആദ്യ ഡോസും 14,27,998 പേർക്ക് രണ്ടു ഡോസുകളും നൽകി.
  • 18 മുതൽ 44 വയസ്സു വരെയുള്ള 10,95,405 പേർക്ക് ആദ്യ ഡോസും 958 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
സംസ്ഥാനത്ത് ജൂൺ 13 വരെ വിതരണം ചെയ്തത് ഒരു കോടി 12 ലക്ഷത്തിൽ അധികം വാക്സിനുകൾ : മുഖ്യമന്ത്രി പിണറായി വിജയൻ

Thiruvananthapuram : കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് കോവിഡ് വാക്‌സിനാണെന്ന് (COVID Vaccine) മുഖ്യമന്ത്രി പിണറായി വിജയൻ (CMPinarayi Vijayan) വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 

മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേർക്ക് ആദ്യ ഡോസും 14,27,998 പേർക്ക് രണ്ടു ഡോസുകളും നൽകി.

ALSO READ: Lockdown: നിയന്ത്രണങ്ങളിൽ മാറ്റം വരും; അടുത്ത ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

18 മുതൽ 44 വയസ്സു വരെയുള്ള 10,95,405 പേർക്ക് ആദ്യ ഡോസും 958 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളിൽ 91 ശതമാനം പേർക്കും ആദ്യ ഡോസ് നൽകി. 14 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചു. 

ALSO READ: Covid Third Wave: മൂന്നാംതരംഗം നേരിടാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ

ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ 45 വയസ്സിനു മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് വാക്‌സിനേഷൻ നൽകി. അവർക്കിടയിൽ 18 മുതൽ 44 വയസ്സ് വരെയുള്ളവരിൽ 12  ശതമാനം പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചത്. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതിൽ 77622 പേർക്കാണ് രണ്ടാമത്തെ ഡോസ് നൽകിയത്. 8,68,866 പേർക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.

ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്

കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിനിതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്‌സിനാണ്. അതിൽ നിന്നും 1,00,69,172 ഡോസ് നൽകി. സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതിൽ നിന്ന് ഇതുവരെ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചതിൽ 4.32 ലക്ഷം ഡോസ് വാക്‌സിനും സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചതിൽ 2.08 ലക്ഷം ഡോസ് വാക്‌സിനുമാണ് സ്റ്റോക്കുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News