കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൌണിനു ശേഷം കേരളത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?
എന്നാല്‍, ആ വരവ് അത്ര എളുപ്പമാകില്ല. ലോക്ക് ഡൌണിനു ശേഷം അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും.
മാത്രമല്ല, ഇതിനൊപ്പം കൊറോണ വൈറസ് രോഗമില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വേണം. ഇവ ഹാജരാക്കുന്നവര്‍ക്ക് മാത്രമാകും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകുക.
തിരിച്ചുവരവിനൊരുങ്ങി പ്രവാസികള്‍... രോഗലക്ഷണമില്ലെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം!!
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിനാണ് ഏകോപന ചുമതല.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കും നടപടികള്‍. യാത്രക്കാരുടെ വിവരങ്ങള്‍, യാത്രാ വിവരം എന്നിവ ചെക്ക് പോസ്റ്റുകളിലും പരിശോധിക്കും.
മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്പോസ്റ്റുകളിലൂടെ മാത്രം ഇതിനെല്ലാം ഇളവുകള്‍ നല്‍കി യാത്രക്കാരെ അനുവദിക്കാനും സാധ്യതയുണ്ട്.
കൊറോണ വൈറസ്: ദുരിതബാധിതര്‍ക്ക് സരിതാ എസ് നായരുടെ സഹായഹസ്തം!!
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നുവര്‍ രോഗബാധിതരല്ലെന്ന് ഉറപ്പാക്കുന്നതിന് പുറമേ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടോ എന്നും പരിശോധിക്കും.
ഇതിന് പുറമേ, മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ KSRTC ബസുകള്‍ അയക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ഇതിനായി എസി ബസുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. മാത്രമല്ല അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ സര്‍വീസും തല്‍കാലം ആരംഭിക്കില്ല.