തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കെ.സി.വേണുഗോപാൽ. ഉമ്മൻ ചാണ്ടിയെ നാളെ ബാംഗ്ലൂരിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങൾ എഐസിസി ഒരുക്കുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചത് കോൺഗ്രസ് അധ്യക്ഷൻ്റെ നിർദ്ദേശ പ്രകാരമാണ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ രംഗത്തെത്തി. അദ്ദേഹത്തിന്റ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് കൺസേൺ ഉണ്ടെന്നും, ഈ വിഷയത്തിൽ ദു:ഖപുർണമായ ക്യാമ്പയിൻ നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ വന്നിരുന്നുവെന്നും അതിന്റെ ഭാഗമായി ആണ് ന്യൂമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ALSO READ: ന്യൂമോണിയ ഭേദമാകുന്നു; ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം
വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിൻറെ എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ന്യുമോണിയ മാറിയെങ്കിലും അദ്ദേഹം ക്ഷീണിതനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിൻറെ കുടുംബം സഹകരിക്കുന്നില്ലെന്ന് വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പിതാവിൻ്റെ ചികിത്സാ വിവരങ്ങൾ സമയമാകുമ്പൊ പുറത്ത് വിടുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അദ്ദേഹത്തിന് പകർച്ച ഇല്ലെന്നാണ് റിപ്പോർട്ടെന്നും, പിന്നെ എന്തിനാണ് ഈ ക്രൂരതയെന്നും അദ്ദേഹം ചോദിച്ചു.
കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയെയും തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...