വികാരപരമായ പ്രതികരണത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി; പുള്ളിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പെന്ന്‍ പി. ജെ കുര്യന്‍

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പി. ജെ കുര്യന്‍ ഉന്നയിക്കുന്നത്. 

Updated: Jun 14, 2018, 03:44 PM IST
വികാരപരമായ പ്രതികരണത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി; പുള്ളിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പെന്ന്‍ പി. ജെ കുര്യന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ക്കിടയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്. വികാരപരമായ പ്രതികരണത്തിനില്ലെന്നും എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന്‍ സൂചിപ്പിച്ച അദ്ദേഹം ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.

അതേസമയം ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പി. ജെ കുര്യന്‍ ഉന്നയിക്കുന്നത്. ഉമ്മന്‍ചാണ്ടിയ്ക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നും ചാണ്ടി തന്നെ ഒതുക്കാന്‍ ശ്രമിച്ചെന്നും കുര്യന്‍ വ്യക്തമാക്കി.

താന്‍ നിഷ്പക്ഷനായാണ്‌ പ്രവര്‍ത്തിച്ചതെന്ന് സൂചിപ്പിച്ച അദ്ദേഹം, യുവ എംഎല്‍എമാരുടെ അധിക്ഷേപം ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നും പറഞ്ഞു. രമേശ്‌ ചെന്നിത്തലയും എം. എം ഹസനും പാര്‍ട്ടിയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച കുര്യന്‍, പ്രതികാര രാഷ്ട്രീയവും ഗ്രൂപ്പിസവും പാര്‍ട്ടിയ്ക്ക് ശാപമാണെന്നും കൂട്ടിച്ചേര്‍ത്തു.