Kodakara hawala case: കൊടകര കുഴൽപ്പണക്കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം

കൊടകര കുഴൽപ്പണക്കേസ് സർക്കാർ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 01:53 PM IST
  • കെ സുരേന്ദ്രൻ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സിപിഎം-ബിജെപി ധാരണ
  • കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബിജെപിക്കാരെല്ലാം സാക്ഷികളായി
  • ധർമരാജന്റെ രഹസ്യമൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല
  • സൂത്രധാരന്മാർ പ്രതിയാകാതെ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമുള്ള കഴിവാണെന്നും റോജി എം ജോൺ
Kodakara hawala case: കൊടകര കുഴൽപ്പണക്കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷം (Opposition) നിയമസഭയിൽ ആരോപിച്ചു. ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ബിജെപി നേതാവും കേസിൽ പ്രതിയാകില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടാണ് കേസ് അന്വേഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan) ആരോപിച്ചു.

കൊടകര കുഴൽപ്പണക്കേസ് സർക്കാർ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ (Charge sheet) നിന്ന് ഒഴിവാക്കിയത് സിപിഎം-ബിജെപി ധാരണയുടെ ഭാ​ഗമാണെന്ന് അദ്ദേം ആരോപിച്ചു.

ALSO READ: മുട്ടിൽ മരംമുറിക്കേസ്; സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്നുവെന്ന് VD Satheesan

കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബിജെപിക്കാരെല്ലാം സാക്ഷികളായി. ധർമരാജന്റെ രഹസ്യമൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല. സൂത്രധാരന്മാർ പ്രതിയാകാതെ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമുള്ള കഴിവാണെന്നും റോജി എം ജോൺ എംഎൽഎ പരിഹസിച്ചു. കള്ളപ്പണത്തിനെതിരെ (Black money) സന്ധിയില്ലാ സമരം ചെയ്യുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന ബിജെപി തന്നെ രാജ്യത്തെ കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും ഏറ്റവും വലിയ ​ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് കൊടകരയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News