കോവിഡിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്നത്‌ മനുഷ്യത്വ രഹിതം!

പ്രവാസികളെ ചൊല്ലി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.

Last Updated : May 27, 2020, 08:32 AM IST
കോവിഡിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്നത്‌ മനുഷ്യത്വ രഹിതം!

തിരുവനന്തപുരം:പ്രവാസികളെ ചൊല്ലി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.

സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം എന്ന സര്‍ക്കാര്‍ നിലപാടിനോട് 
രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം പ്രതികരിച്ചത്.

Also Read:'പങ്കെടുക്കാത്ത യോഗത്തില്‍ മൗനം പാലിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍'?മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി!

''പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നീ കാണുന്ന കേരളം.
ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണ്‌,പ്രതിപക്ഷ നേതാവ് 
രമേശ്‌ ചെന്നിത്തല പറഞ്ഞു,

കോണ്‍ഗ്രസ്‌ എംഎല്‍എ വിടി ബല്‍റാം സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്,

ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രവാസികളോട് കടപ്പാടുണ്ടാവേണ്ടത് കേരളത്തിനാണ്. ഓരോ വർഷവും 90,000 കോടിയോളം രൂപയാണ് 
പ്രവാസി മലയാളികളുടെ റമിറ്റൻസായി കേരളത്തിലേക്കൊഴുകുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ ചാലകശക്തിയാണ് ഈ വിദേശപണം. 
ഇതിനുപുറമേ പ്രളയകാലത്തടക്കം ഈ നാടിന് ബുദ്ധിമുട്ടുണ്ടാവുമ്പോഴൊക്കെ കയ്യയച്ച് സഹായിച്ചിരുന്നതും പ്രവാസികളിലെ മനുഷ്യ സ്നേഹികളാണ്. 
അവരിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തിരിച്ച് സഹായിക്കുക എന്നത് കേരളീയ സമൂഹത്തിന്‍റെയും സർക്കാരിന്‍റെയും അനിവാര്യമായ ഉത്തരവാദിത്തമാണ്.
വിടി ബല്‍റാം എംഎല്‍എ പറയുന്നു.

പ്രവാസികൾ രോഗാണുവിനേയും ചുമന്ന് ഇങ്ങോട്ട് വരുന്നവരാണെന്ന് ക്രൂരമായ ഭാഷയിൽ അധിക്ഷേപിക്കുക കൂടിയാണ് സിപിഎമ്മിൻ്റെ മന്ത്രിമാർ ബല്‍റാം 
കൂട്ടിച്ചെര്‍ക്കുന്നു,ഈ തീരുമാനം അടിയന്തരമായി സർക്കാർ തിരുത്താൻ തയ്യാറാകണമെന്നും വിടി ബല്‍റാം എംഎല്‍എ ആവശ്യപെടുന്നു.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്,

Trending News