തിരുവനന്തപുരം: യുവാക്കൾ പാർട്ടി നേതൃസ്ഥാനത്തേക്ക് വരാത്തതിന് കാരണം ഇന്നത്തെ കോൺഗ്രസ് നേതാക്കളാണെന്ന് തുറന്ന വിമർശനവുമായി പിസി വിഷ്ണുനാഥ് എംഎൽഎ. യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഉമ്മൻചാണ്ടി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ നിരയിലേക്ക് വരട്ടെ എന്ന് കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോൺഗ്രസ് നേതാക്കൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കൾ ഉള്ള കാലത്ത് വയലാർ രവി 32 വയസ്സിൽ പ്രവർത്തകസമിതിയിൽ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താനടക്കമുള്ള പലരെയും ഉമ്മൻചാണ്ടി പലയിടങ്ങളിൽ നിന്നാണ് കണ്ടെത്തി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. അല്ലെങ്കിൽ തനിക്കൊക്കെ ഇപ്പോഴും എംഎൽഎ ആകാൻ കഴിയുമായിരുന്നില്ല എന്നും വിഷ്ണുനാഥ് തുറന്നടിച്ചു. ചെറുപ്പക്കാരുമായി സംവദിക്കാൻ കഴിവുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടി. 2011 കാലത്ത് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സ് പത്തുലക്ഷമായിരുന്നു.
ALSO READ: വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വയനാട്ടിൽ ഹർത്താൽ ഫെബ്രുവരി 13ന് ഹർത്താൽ
എന്നാൽ ഇന്നുള്ള നേതാക്കൾക്ക് അവരുടെ സ്വന്തം കാര്യത്തിൽ പോലും ആത്മവിശ്വാസം ഉണ്ടായിട്ടില്ല എന്നും, യൂത്ത് കോൺഗ്രസിൽ ഇപ്പോൾ ഒരുപാട് നല്ല നേതാക്കളുണ്ട് എന്നാൽ മുതിർന്ന നേതാക്കളുടെ അവഗണനെ അതിജീവിക്കാനുള്ള മുന്നേറ്റം പാർട്ടിയിൽ ഉണ്ടാവില്ലെന്ന് പറയാൻ ആകില്ല എന്നും വിഷ്ണുനാഥ് കൂടിച്ചേർത്തു. എന്നാൽ കൂടുതൽ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട ആയതിനാൽ ഇപ്പോൾ പൊതുവേദിയിൽ പറയുന്നില്ല എന്നും വ്യക്തമാക്കി.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.