ഇബ്രാഹിം കുഞ്ഞിനെതിരെ നീക്കം കടുപ്പിച്ച് വിജിലന്‍സ്;മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.

Last Updated : Mar 9, 2020, 08:20 PM IST
ഇബ്രാഹിം കുഞ്ഞിനെതിരെ നീക്കം കടുപ്പിച്ച് വിജിലന്‍സ്;മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്.

 മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്‍റെമൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.സൂരജിന്‍റെ മൊഴിയില്‍ പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപെട്ട് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍‌കൂര്‍ പണം അനുവദിക്കുന്ന സാഹചര്യം ഉണ്ടായതെന്നും താന്‍ മാത്രം എടുത്ത തീരുമാനമല്ല അതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇബ്രാഹിം കുഞ്ഞ് താന്‍ മന്ത്രിസഭാ തീരുമാനമാണ് പാലിച്ചതെന്ന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.നേരത്തെ മൂന്ന് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

Trending News