Pathanamthitta Lok Sabha Election Result 2024: പത്തനംതിട്ട ഇത്തവണയും യുഡിഎഫിനൊപ്പം. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ലീഡ് നിലനിർത്തുകയാണ്. നാലാം അങ്കത്തിൽ 37000ന് മുകളിൽ ലീഡ് നേടിയാണ് ആന്റോ ആന്റണി മുന്നേറുന്നത്. തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ആന്റോ ആന്റണി ലീഡ് നിലനിർത്തുകയായിരുന്നു. രണ്ടാമത് വന്നിരിക്കുന്നത് തോമസ് ഐസക്കാണ്. മൂന്നാം സ്ഥാനത്ത് മാത്രമാണ് ബിജെപിയുടെ അനിൽ ആന്റണിയുള്ളത്.
രൂപീകരണകാലം മുതല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയാണ് പത്തനംതിട്ട. എന്നാൽ 2019നെക്കാൾ ശക്തമായ പോരാട്ടമാണ് ഇക്കുറി പത്തനംതിട്ടയിൽ നടന്നത്. ആന്റോ ആന്റണിയ്ക്കൊപ്പം എൽഡിഎഫിനായി തോമസ് ഐസക്കും ബിജെപിക്കായി അനിൽ ആന്റണിയുമാണ് മത്സരത്തിനെത്തിയത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. 2009-ലെ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയ്ക്കൊപ്പം മത്സരിച്ചത് സിപിഎമ്മിലെ അഡ്വ. കെ അനന്തഗോപനും ബിജെപി സ്ഥാനാര്‍ഥിയായി ബി രാധാകൃഷ്ണനുമാണ്. 51 ശതമാനം വോട്ട് നേടിയിരുന്നു ആന്റോ ആന്റണി. 4,08,232 വോട്ടാണ് 2009ൽ നേടിയത്. 1,11,206 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ജയിച്ചുകയറിയത്.
2014ലും 2019ലും പത്തനംതിട്ട ആന്റോയ്ക്കൊപ്പം തന്നെ നിന്നു. 2014-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഇടതു ക്യാമ്പിലെത്തിയ പീലിപ്പോസ് തോമസായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. പീലിപ്പോസ് എത്തിയപ്പോൾ 3,58,842 വോട്ട് മാത്രമാണ് ആന്റോ ആന്റണിക്ക് നേടാനായത്. 41.3 ശതമാനം വോട്ട്. പീലിപ്പോസ് തോമസ് 3,02,651 വോട്ട് നേടി. 56,191 വോട്ടിനായിരുന്നു ആന്റോ ആന്റണി വിജയിച്ചത്. ആന്റോയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ എല്‍ഡിഎഫിനായി.
ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളായിരുന്നു 2019ൽ കേരളത്തിൽ കത്തി നിന്നത്. മൂന്ന് മുന്നണികൾക്കും ഇത് ഏറെ നിർണായകമായിരുന്നു. പത്തനംതിട്ടയില്‍ വീണാ ജോര്‍ജായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കളത്തിലിറങ്ങി. എന്നാൽ ആന്റോ ആന്റണി ഹാട്രിക് വിജയം സ്വന്തമാക്കി വിജയം സ്വന്തമാക്കി. 380,92 വോട്ടാണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആന്റോയുടെ വിജയം. വിജയ ശതമാനം ഗണ്യമായി കുറയുകയായിരുന്നു. 37.1 ശതമാനം വോട്ടാണ് നേടാനായത്.
കേരളം ഇത്തവണ യുഡിഎഫിനൊപ്പമാണ് എന്നതാണ് ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. 20ൽ 12 സീറ്റുകളുമായി യുഡിഎഫ് മുന്നിലാണ്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന് ചെയ്ത വോട്ടുകൾ ഉൾപ്പെടെയാണ് തപാൽ വോട്ടുകളിൽ എണ്ണുന്നത്. വീട്ടിലിരുന്ന് ചെയ്ത വോട്ടുകൾ കൂടി ഉള്ളതിനാൽ തപാൽ വോട്ടുകൾ ഇത്തവണ നിർണ്ണായകമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.