PC George Arrest : മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ പ്രേതബാധ; പി.സിയുടെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവെരിയുകയാണെന്ന് വത്സൻ തില്ലങ്കേരി

PC George Hate Speech അഭിപ്രായം പറഞ്ഞതിന്റെ പേരിലുള്ള അറസ്റ്റ് പ്രതിഷേധാർഹമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വത്സൻ തില്ലങ്കേരി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 02:25 PM IST
  • പിണറായി വിജയന് സ്റ്റാലിന്റെ പ്രേതബാധ പിടിച്ചിരിക്കുകയാണ്.
  • അഭിപ്രായം പറഞ്ഞതിന്റെ പേരിലുള്ള അറസ്റ്റ് പ്രതിഷേധാർഹമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വത്സൻ തില്ലങ്കേരി പറഞ്ഞു.
PC George Arrest : മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ പ്രേതബാധ; പി.സിയുടെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവെരിയുകയാണെന്ന് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: പി.സി.ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവരിയുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പിണറായി വിജയന് സ്റ്റാലിന്റെ പ്രേതബാധ പിടിച്ചിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിലുള്ള അറസ്റ്റ് പ്രതിഷേധാർഹമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വത്സൻ തില്ലങ്കേരി പറഞ്ഞു. 

നികൃഷ്ട ജീവി പരാമർശത്തിന്റെ പേരിൽ ആരും ആരുടെയും പേരിൽ കേസെടുത്തിട്ടില്ല. മതവിദ്വേഷ പ്രസ്താവനകൾ ഇതിനു മുമ്പും പലരും നടത്തിയിട്ടുണ്ട്. അത്തരം പരാമർശങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. പാലാ ബിഷപ്പും ഇങ്ങനെയുള്ള പരാമർശം നടത്തിയിരുന്നു. അത്തരക്കാർക്കൊന്നുമെതിരെ കേസെടുക്കാത്ത പിണറായിയുടെ പോലീസ് പി.സി.ക്കെതിരെ കേസെടുക്കുന്നത് ഏകപക്ഷീയമാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ALSO READ : സാക്ഷികളെ സ്വാധീനിക്കരുത്, പിസി ജോർജിന് ഉപാധികളോടെ ജാമ്യം

ഹിന്ദു ഐക്യവേദി പി.സി ജോർജിന് പിന്തുണ നൽകുമെന്നും ക്രൈസ്തവ ഹിന്ദു മതങ്ങളുടെ ആശങ്കയാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും തില്ലങ്കേരി വ്യക്തമാക്കി. പ്രതിഷേധ പരിപാടികളുമായി ഹിന്ദു ഐക്യവേദി മുന്നോട്ട് പോകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ പറഞ്ഞു.

അതേസമയം വിദ്വേഷ പ്രസം​ഗം നടത്തിയ കേസിൽ പിസി ജോർജിന് ജാമ്യം. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാരുതെന്നും വിദ്വേഷ പ്രസം​ഗം പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. 

അതേസമയം തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. നീതി പീഠം തനിക്കൊപ്പമാണെന്നും ജോർജ് പറഞ്ഞു. തീവ്ര വാദ മുസ്ലീംങ്ങൾക്കുള്ള റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്നും വർഗീയവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്നേ പറഞ്ഞിട്ടുള്ളുവെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. അറസ്റ്റിന് പിന്നിൽ വലിയ രാഷ്ട്രീയം ഉണ്ടെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പി.സി ജോർജിനെ കസ്റ്റ‍ഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153A,295A വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മതസ്പർദ്ദ വളർത്തൽ,മത വികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പി.സി ജോർജ്ജ് ചെയ്തതായി പ്രഥമാ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വിദ്വേഷ പ്രസം​ഗം നടത്തിയതിന് പിസി ജോർജിന് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു പി.സി ജോർജിനെതിരായ നടപടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News