തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് ജാമ്യം. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാരുതെന്നും വിദ്വേഷ പ്രസംഗം പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.
അതേസമയം തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. നീതി പീഠം തനിക്കൊപ്പമാണെന്നും ജോർജ് പറഞ്ഞു. തീവ്ര വാദ മുസ്ലീംങ്ങൾക്കുള്ള റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്നും വർഗീയവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്നേ പറഞ്ഞിട്ടുള്ളുവെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. അറസ്റ്റിന് പിന്നിൽ വലിയ രാഷ്ട്രീയം ഉണ്ടെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153A,295A വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മതസ്പർദ്ദ വളർത്തൽ,മത വികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പി.സി ജോർജ്ജ് ചെയ്തതായി പ്രഥമാ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Also Read: വിദ്വേഷ പ്രസംഗം, പി.സി ജോർജ് അറസ്റ്റിൽ
വിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിന് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു പി.സി ജോർജിനെതിരായ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...