കല്ലിടീൽ നിർത്താനുള്ള സർക്കാർ തീരുമാനം ജനങ്ങളുടെ വിജയം. നടപടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ഭയന്നെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

മുഖ്യമന്ത്രി വോട്ടുതേടി ജനങ്ങളുടെ ഇടയിൽ നേരിട്ട് ഇറങ്ങിയപ്പോളാണ് ജനങ്ങളുടെ എതിർപ്പിന്‍റെ ആധിക്യം മനസിലായത്

Written by - Zee Malayalam News Desk | Last Updated : May 16, 2022, 05:31 PM IST
  • തൃക്കാക്കരയിൽ വൻ തിരിച്ചടി നേരിടുമെന്ന് ബോധ്യമായി
  • സർക്കാരിന്‍റെ കീഴടങ്ങൽ കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല
  • അധികം വൈകാതെ ഈ പദ്ധതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കും
കല്ലിടീൽ നിർത്താനുള്ള സർക്കാർ തീരുമാനം ജനങ്ങളുടെ വിജയം. നടപടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ഭയന്നെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത് കേരളത്തിലെ ജനങ്ങളുടെ വലിയ വിജയം ആണ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ . ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണറായി വിജയന് തോൽവി സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.  കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകില്ല എന്ന വ്യക്തമായതും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .  തൃക്കാക്കരയിൽ വൻ തിരിച്ചടി നേരിടുമെന്ന് ബോധ്യമായതിനാലാണ് തിടുക്കത്തിലുള്ള സർക്കാർ  തീരുമാനമെന്നും മുരളീധരൻ.

ഇത്രയും നാൾ പൗര പ്രമുഖരെ മാത്രം കണ്ട് അവരുമായി ആശയവിനിമയം നടത്തിയിരുന്ന മുഖ്യമന്ത്രി, വോട്ടുതേടി ജനങ്ങളുടെ ഇടയിൽ നേരിട്ട് ഇറങ്ങിയപ്പോളാണ് ജനങ്ങളുടെ എതിർപ്പിന്‍റെ ആധിക്യം മനസിലായത്. എന്നാൽ സർക്കാരിന്‍റെ കീഴടങ്ങൽ കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്നും സിൽവർ ലൈൻ സമരത്തിൽ പോലീസിന്‍റെയും സിപിഎം ഗുണ്ടകളുടെയും മർദ്ദനത്തിൽ പരിക്കേറ്റ മുഴുവനാളുകൾക്കും നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്ത ആളുകൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നതുവരെ ജനങ്ങളുടെ കൂടെ ബിജെപി അണിനിരക്കുമെന്ന് പറഞ്ഞ മുരളീധരൻ, അധികം വൈകാതെ ഈ പദ്ധതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കുന്നതിനും കേരളം സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. സിൽവർലൈൻ കല്ലിടീലിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം വഹിച്ച സമര-പ്രതിഷേധ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത് തന്നെ കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിലാണ്. കഴക്കൂട്ടത്തും ചങ്ങനാശ്ശേരിയിലും അടക്കമുള്ള പ്രതിഷേധ പരിപാടികളിൽ മുരളീധരൻ പലപ്പോഴും നേരിട്ട് പങ്കെടുത്തിട്ടുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News