വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർമാരുടെ സമരം

തിരുവനന്തപുരത്തെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ 

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 10:34 AM IST
  • രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം
  • ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിലിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്
  • അടിവയറ്റിൽ ചവിട്ടേറ്റ വനിതാ ഡോക്ടര്‍ ഇപ്പോൾ ചികിത്സയിലാണ്
വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  പി ജി ഡോക്ടർമാരുടെ സമരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പി ജി ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിതം, ഐ.സി.യു, ലേബർ റൂം എന്നിവയെ ഒഴിവാക്കിയാണ് സമരം. 

ഹൗസ് സര്‍ജന്മാരും എംബിബിഎസ് വിദ്യാര്‍ഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി വിഭാഗവും കിടത്തി ചികിത്സയും ഡോക്ടർമാർ ബഹിഷ്കരിക്കുന്നു. ഭാര്യയുടെ മരണമറിയിച്ചപ്പോള്‍ കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ വനിതാ ഡോക്ടറെ ചവിട്ടിയെന്നാണ് പരാതി. അതേസമയം മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

തിരുവനന്തപുരത്തെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് മെഡിക്കല്‍ കോളജുകളിലും പിജി ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നു. 10 ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.  ന്യൂറോ സര്‍ജറി വിഭാഗത്തിലെ  റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ  കുമാറിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുമ്പ് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശി ശുഭ പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഈ സമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരണവിവരം  സെന്തിൽ കുമാറിനെ അറിയിച്ചു. വിവരം കേട്ടയുടനെ സെന്തിൽ കുമാര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റിൽ ചവിട്ടിയെന്നാണ് പരാതി. അക്രമം കണ്ട് ഓടിയെത്തിയ മറ്റു രോഗികളുടെ കൂട്ടിരിപ്പുകരാണ് സെന്തിലിനെ പിടിച്ചു മാറ്റിയത്. അടിവയറ്റിൽ ചവിട്ടേറ്റ വനിതാ ഡോക്ടര്‍ ഇപ്പോൾ ചികിത്സയിലാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News