KSRTC: തീര്‍ത്ഥാടന - വിനോദ യാത്ര; കിടിലൻ പാക്കേജുകളുമായി കെ. എസ്. ആര്‍. ടി. സി

KSRTC Tour Package: കെഎസ്ആര്‍ടിസിയുടെ ലോഫ്‌ളോര്‍ എ.സി ബസ്സാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 08:35 PM IST
  • ഉച്ചഭക്ഷണം ഒഴികെയുള്ള മറ്റു ചിലവുകള്‍ പാക്കേജില്‍ ഉള്‍പ്പെടും
  • ടൂറിസം സെല്ലിന്റ നേതൃത്വത്തിലാണ് യാത്ര.
  • കൊല്ലം ഡിപ്പോയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.
KSRTC: തീര്‍ത്ഥാടന - വിനോദ യാത്ര; കിടിലൻ പാക്കേജുകളുമായി കെ. എസ്. ആര്‍. ടി. സി

കൊല്ലം: കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റ നേതൃത്വത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും തീര്‍ത്ഥാടന, വിനോദ യാത്രകള്‍. ഏപ്രില്‍ 5 രാത്രി 8 മണിക്ക് മലപ്പുറത്തെ പ്രമുഖ ക്ഷേത്രങ്ങളായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തൃപ്പാങ്ങോട്ട് മഹാദേവ ക്ഷേത്രം, ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രം, വൈരംകോട് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചു കൊല്ലം ഡിപ്പോയില്‍ മടങ്ങി എത്തും.നിരക്ക് :1600 രൂപ.

ഏപ്രില്‍ 6 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 12 മണിയോടുകൂടി തിരിച്ചെത്തുന്ന നെഫര്‍ട്ടിറ്റി കപ്പല്‍ യാത്ര. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നെഫര്‍ട്ടിറ്റി എന്ന ക്രൂയിസ് ഷിപ്പില്‍ കൊച്ചിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ ദൂരവും 5 മണിക്കൂറും കടലില്‍ ചിലവഴിക്കുന്ന യാത്ര ആണ് ഇത്. ഉച്ചഭക്ഷണം ഒഴികെയുള്ള മറ്റു ചിലവുകള്‍ പാക്കേജില്‍ ഉള്‍പ്പെടും. ടീ -സ്‌നാക്‌സ്, ബുഫൈ ഡിന്നര്‍, ഡിജെ മ്യൂസിക്, വിവിധതരം ഗെയിംസ് എന്നിവ കപ്പലിനുള്ളില്‍ പാക്കേജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ ലോഫ്‌ളോര്‍ എ.സി ബസ്സാണ് ഉപയോഗിക്കുന്നത്.. 4240 രൂപയാണ് ഒരാള്‍ക്ക്. അഞ്ചു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് 1950 രൂപയും.  

ALSO READ: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത

കൊല്ലം ഡിപ്പോയില്‍ നിന്നും ഏപ്രില്‍ 6 ന് രാവിലെ 5 മണിക്ക് വാഗമണ്‍ വിനോദ യാത്രയും, (നിരക്ക് : 1020) ഏപ്രില്‍ 7 ന് റോസ്മല, (നിരക്ക് :770) രാമക്കല്‍മേട് വിനോദയാത്രയും (നിരക്ക് : 1070) ഏപ്രില്‍ 10 ന് രാവിലെ 5 മണിക്ക് പാണിയേലിപോര് ഉല്ലാസയാത്രയും പുറപ്പെടും. (നിരക്ക് :1050) ബുക്കിങ്ങിനായി -9747969768, 8921950903.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News