തിരുവനന്തപുരം: നോക്കുകൂലിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കലക്ടര്‍മാരുമായി സംസാരിക്കവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.
തൊഴിലാളി സംഘടനകള്‍ ഒന്നും തന്നെ നോക്കുകൂലിയെ അനുകൂലിക്കുന്നില്ല എന്നും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.