പോലീസിൽ ഗൂഢാലോചന ആരോപിച്ച് പിവി അൻവർ. സർക്കാരിനെതിരെ പോലീസിൽ ഗൂഢാലോചന നടന്നുവെന്ന് പിവി അൻവർ എംഎൽഎ. ഗൂഢാലോചനയിൽ എഡിജിപി അജിത് കുമാറിന് പങ്കെന്നും പിവി അൻവർ. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ഗുരുതര വെളിപ്പെടുത്തൽ. ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. ഈ റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുമ്പോഴാണ് മുഖ്യമന്ത്രി അറിയുന്നത്. ആശ്രമം കത്തിച്ച കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതികളെ രക്ഷപ്പെടുത്താൻ നടത്തിയ വളരെ ബുദ്ധിപരമായ നീക്കമാണ്.
ALSO READ: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത് കുമാർ; നീക്കം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെ
അതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മറ്റൊരു അന്വേഷണം സംഘത്തെ നിയോഗിച്ച് പ്രതികളായ ആർഎസ്എസുകാരെ നിയമത്തിന് മുൻപിൽ കൊണ്ടുവന്നു. വിശ്വസിച്ചവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രി വിശ്വസിച്ചവർ അദ്ദേഹത്തെ ചതിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പരിപൂർണ ബോധ്യം വരുന്നതോടെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പിവി അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.