തൃശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തിലെ മുഖ്യപ്രതിയും ഡി.വെെ.എഫ്.ഐ നേതാവുമായ നിധിന് പുല്ലന് കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ ചാലക്കുടി പോലീസ് പിടികൂടിയത്.
നിധിന് പുല്ലന് കസ്റ്റഡിയിലായതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 6 ആയി. നിധിന് പുല്ലനെ സിപിഎം നേതാക്കള്‍ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ചിരുന്നു. ഇതിന് ശേഷം ഒളിവില്‍ പോയ നിധിനായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഒല്ലൂരില്‍ നിന്നും പിടിയിലാകുന്നത്.
ALSO READ: കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ച്; പ്രകടനത്തിന് മുൻപ് തന്നെ ജല പീരങ്കി, ടിയർ ഗ്യാസ്
ചാലക്കുടി ഐ.ടി.ഐ തിരഞ്ഞെടുപ്പിന്റെ എസ്.എഫ്.ഐ യുടെ വിജയാഹ്ലാദത്തിന് ശേഷം ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് പോലീസ് പിഴയടപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് എസ്.എഫ്.ഐ - ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്ത്. കൂടാതെ ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് എസ്എഫ്ഐ എബിവിപി തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടെയും ബാനറുകളും കൊടിതോരണങ്ങളും പോലീസ് നീക്കം ചെയ്തിരുന്നു. ഇതും പോലീസിന് നേരയുണ്ടായ അക്രമത്തിന് പ്രകോപനമായി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചാലക്കുടി ഐ.ടി.ഐ പരിസരത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.