Idavela babu: പീഡന പരാതി; ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി അന്വേഷണസംഘം

ഇടവേള ബാബു ഫ്ലാറ്റിന്റെ താക്കോൽ നൽകുന്നില്ലെന്നും നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2024, 03:39 PM IST
  • ഫ്ലാറ്റിൽ നിന്നും രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം
  • പീഡന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇടവേള ബാബുവിന് മുൻകൂർ ജാമ്യം നൽകിയിരുന്നു
  • ഇടവേള ബാബുവിനുൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്
Idavela babu: പീഡന പരാതി; ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി അന്വേഷണസംഘം

ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി അന്വേഷണ സംഘം. ഫ്ലാറ്റിൽ നിന്നും രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിൽ എത്തിച്ചായിരുന്നു പരിശോധന.

ഫ്ലാറ്റിന്റെ താക്കോൽ നൽകുന്നില്ലെന്നും നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഫ്ലാറ്റിൽ എത്തി പരിശോധന നടത്തിയത്. അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

അതേസമയം  പീഡന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇടവേള ബാബുവിന് മുൻകൂർ ജാമ്യം നൽകി. കോടതിയുടെ നടപടിക്കെതിരെ അപ്പീൽ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. 

ഇടവേള ബാബുവിനും മുകേഷിനുമാണ് വ്യാഴാഴ്ച മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും നിയമനടപടികൾ തുടരാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും. ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശ പ്രകാരം മറ്റ് നടപടികൾക്ക് സഹകരിച്ചാൽ മതിയാകും. 

ഇടവേള ബാബുവിനുൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെയും നടി പരാതി നൽകിയിരുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News