കൊച്ചി: ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിയ്ക്ക് എതിരായ പീഡനക്കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിജിപിയ്ക്കും നിവിന്‍ പോളി പരാതി നല്‍കിയിട്ടുണ്ട്.
പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നിവിന്‍ പോളി വ്യക്തമാക്കി. തന്റെ കരിയര്‍ നശിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് യുവതി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പരാതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും നിവിന്‍ പോളി ആവശ്യപ്പെട്ടു. ഇ - മെയില്‍ മുഖേനയാണ് നിവിന്‍ പോളി പരാതി നല്‍കിയിരിക്കുന്നത്.
ALSO READ: 'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും': കുറിപ്പുമായി മുകേഷ്
അതേസമയം, നിവിന്‍ പോളിയ്ക്ക് എതിരായ പീഡന പരാതിയില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. നിവിന്‍ പോളിയ്ക്ക് എതിരായ പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം അദ്ദേഹം തന്റെ കൂടെ ഉണ്ടായിരുന്നുവെന്നാണ് വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ ഭാഗങ്ങള്‍ അന്നാണ് ചിത്രീകരിച്ചതെന്നും വിനീത് പറഞ്ഞു.
2023 ഡിസംബര്‍ 14ന് മരടിലെ മാളിലും ഹോട്ടലിലുമായിരുന്നു ഷൂട്ടിംഗ് നടന്നത്. ഈ ഷൂട്ടിംഗില്‍ 300 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്തിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ 3 മണി വരെ ഷൂട്ടിംഗ് നടന്നതിന്റെ കൃത്യമായ തെളിവുകളുണ്ടെന്നും വിനീത് വ്യക്തമാക്കി. അതേസമയം, 2023 നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ദുബായില്‍ വെച്ച് നിവിന്‍ പോളി, നിര്‍മ്മാതാവായ കെ.ആര്‍ സുനില്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ച നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പൂര്‍ണമായി നിഷേധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.