പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

2022 നവംബർ 10-ന് ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്ത പരമ്പരയിൽ പതിനാലുകാരിയുടേതെന്ന് കാണിക്കുന്ന അഭിമുഖം  വ്യാജമെന്നാണ് പരാതി

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 05:58 PM IST
  • പെൺകുട്ടിയുടെ അച്ഛൻറെ പ്രതികരണമടക്കം ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം ചാനൽ വാർത്ത നൽകിയിരുന്നു
  • ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ കേരള പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി
  • എസ്എഫ്ഐ ചാനലിൻറെ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി
പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

കോഴിക്കോട്: പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയ്യറാക്കിയെന്ന പരാതിയിലാണ് നടപടി. കോഴിക്കോട് വെള്ളയിൽ  പോലീസാണ് കേസെടുത്തത്.പോക്സോ, വ്യാജരേഖ ചമയ്ക്കൽ ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.  

2022 നവംബർ 10-ന് ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്ത പരമ്പരയിൽ പതിനാലുകാരിയുടേതെന്ന് കാണിക്കുന്ന അഭിമുഖം  വ്യാജമെന്നാണ് പരാതി. കണ്ണൂർ റിപ്പോർട്ടർ നൗഫല്‍ ബിന്‍ യൂസഫാണ് ഇത് റിപ്പോർട്ട് ചെയ്തത്.  ഇത് സംബന്ധിച്ച് പിവി അൻവർ എംഎൽഎയാണ് ഇത്തരത്തിൽ നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്.

Also Read: ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ മുങ്ങി കൊച്ചി; തീയണയ്ക്കാൻ തീവ്രശ്രമം 

ഏഷ്യാനെറ്റ് ന്യൂസ് 10-11-2022-ൽ സംപ്രേക്ഷണം ചെയ്ത നർക്കോട്ടിക് ഈസ്‌ ഡേർട്ടി ബിസിനസ് എന്ന റോവിംഗ് റിപ്പോർട്ടർ ഉൾപ്പെടുത്തിയ 14 വയസ്സുള്ള പെൺകുട്ടിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും ഇത്തരത്തിൽ വ്യാജവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ പോക്സോ ആക്ട് ചുമത്തി കേസെടുക്കണമെന്ന് പരാതിയുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എന്നാൽ  വാർത്ത ശരിയാണെന്നും വിഷയത്തിൽ പരാതിയുണ്ടെന്നും ഏഷ്യാനെറ്റ് പെൺകുട്ടിയുടെ അച്ഛൻറെ പ്രതികരണമടക്കം ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. അതിനിടയിൽ ഏഷ്യാനെറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ചാനലിൻറെ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ റീജണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ബാനറും കെട്ടിയിരുന്നു. വിഷയത്തിൽ ചാനലിൻറെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ കേരള പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി.  വാർത്തകളോടെ വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News