Bajrang Dal, Popular Front Rally: കനത്ത ജാഗ്രതയിൽ ആലപ്പുഴ; ബജറംഗദൾ, പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന്

Bajrang Dal, Popular Front Rally: വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജറംഗദളും പോപ്പുലര്‍ ഫ്രണ്ടും സംഘടിപ്പിക്കുന്ന റാലി ഇന്ന് ആലപ്പുഴയിൽ നടക്കും.  ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത പോലീസ് സന്നാഹമാണ് ആലപ്പുഴയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 21, 2022, 07:43 AM IST
  • ബജറംഗദളും പോപ്പുലര്‍ ഫ്രണ്ടും സംഘടിപ്പിക്കുന്ന റാലി ഇന്ന് ആലപ്പുഴയിൽ നടക്കും
  • കനത്ത പോലീസ് സന്നാഹമാണ് ആലപ്പുഴയിൽ ഏർപ്പെടുത്തിയിരിക്കുന്നത്
  • സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലികള്‍ക്ക് പോലീസ് രണ്ട് സമയമാണ് അനുവദിച്ചിരിക്കുന്നത്
Bajrang Dal, Popular Front Rally: കനത്ത ജാഗ്രതയിൽ ആലപ്പുഴ; ബജറംഗദൾ, പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന്

ആലപ്പുഴ: Bajrang Dal, Popular Front Rally: വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജറംഗദളും പോപ്പുലര്‍ ഫ്രണ്ടും സംഘടിപ്പിക്കുന്ന റാലി ഇന്ന് ആലപ്പുഴയിൽ നടക്കും.  ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത പോലീസ് സന്നാഹമാണ് ആലപ്പുഴയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലികള്‍ക്ക് പോലീസ് രണ്ട് സമയമാണ് അനുവദിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിക്കാണ് ബജറംഗ് ദളിന്റെ ഇരുചക്ര വാഹനറാലി. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചും ബഹുജന റാലിയും വൈകുന്നേരം നാലരയ്ക്കാണ് നടക്കുന്നത്.  നേരത്തെ ഇരുസംഘടനകളും ഒരേ സമയത്താണ് റാലി നടത്താൻ തീരുമാനിച്ചിരുന്നത്.

Also Read: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് 

റാലികളിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് കടുത്ത മുന്‍കരുതലുകളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. റാലികള്‍ കടന്നുപോകുന്ന വഴികളിലെ കടകള്‍ പോലും അടച്ചിടാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ബജ്‌റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ലയെന്നും അതുപോലെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ കടകള്‍ അടച്ചിടണമെന്നുമാണ് പോലീസ് നിർദ്ദേശം.

Also Reasd: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു! 

ജില്ലക്ക് പുറത്തുനിന്നുവരെ പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. അതായത് എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പോലീസുകാരെയാണ് ആലപ്പുഴയിലെത്തിക്കുക.  എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്തയ്ക്കാണ് ചുമതല.  അദ്ദേഹം സ്ഥിതിഗതികൾ നിയന്ത്രിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News