മഞ്ചേരിയിൽ വച്ച് ഒന്നു സ്കാൻ ചെയ്തിരുന്നുവെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു; പൊട്ടിക്കരഞ്ഞുകൊണ്ട് ഷരീഫ്

മഞ്ചേരി ആശുപത്രി അധികൃതർ തങ്ങളോട് മോശമായാണ് പെരുമാറിയാതെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷരീഫ് പറഞ്ഞു.       

Last Updated : Sep 28, 2020, 03:14 PM IST
  • ഒരു ദിവസം മുഴുവനും പ്രസവ വേദന അനുഭവിച്ച യുവതിയേയും കൊണ്ട് ഭർത്താവ് പല ആശുപതിയിലും ചുറ്റിത്തിരിഞ്ഞ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
  • സഹല-ഷരീഫ് ദമ്പതികൾക്കാണ് ഇങ്ങനൊരു ദൂരനുഭവം ഉണ്ടായത്.
മഞ്ചേരിയിൽ വച്ച് ഒന്നു സ്കാൻ ചെയ്തിരുന്നുവെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു; പൊട്ടിക്കരഞ്ഞുകൊണ്ട് ഷരീഫ്

കോഴിക്കോട്:  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ   ഭർത്താവ് ഷരീഫ്. 

കൊറോണ (Covid19) നെഗറ്റീവ്  ആയിരുന്ന യുവതിയ്ക്ക് പല സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിക്കുകയായിരുന്നു.  ഒരു ദിവസം മുഴുവനും പ്രസവ വേദന അനുഭവിച്ച യുവതിയേയും കൊണ്ട് ഭർത്താവ് പല ആശുപത്രിയിലും ചുറ്റിത്തിരിഞ്ഞ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ (Kozhikode Medical College) എത്തി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.  സഹല-ഷരീഫ് ദമ്പതികൾക്കാണ് ഇങ്ങനൊരു ദൂരനുഭവം ഉണ്ടായത്.  

Also read: ഇരട്ടകുട്ടികൾ മരിച്ച സംഭവം:  വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി 

ഇതിനെതിരെ ഷരീഫ് (Shareef) പൊട്ടിക്കരഞ്ഞു കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.  മഞ്ചേരി ആശുപത്രി (Mancher Medical College) അധികൃതർ തങ്ങളോട് മോശമായാണ് പെരുമാറിയാതെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷരീഫ് പറഞ്ഞു.     

ശനിയാഴ്ച പുലർച്ചെ നാലരയോടെ ഭാര്യക്ക് വേദന ഉണ്ടായതിനെ തുടർന്ന് മഞ്ചേരി ((Mancher Medical College) ആശുപതിയിലെത്തിയിരുന്നുവെന്നും  അവിടെ ഏത്തടിയ ഉടനെ അവർ ലേബർ റൂമിലേക്ക് ഭാര്യയെ കൊണ്ടുപോയില്ലയെന്നും ഒരുപാട് സംസാരിച്ച ശേഷമാണ് ലേബർ റൂമിൽ കയറ്റിയതെന്നും ഷരീഫ് പറഞ്ഞു.  ശേഷം ഒരു 8 മണി ആയപ്പോഴേക്കും ഭാര്യയെ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ പറഞ്ഞു എന്നാൽ വേദന ഉള്ളതുകൊണ്ട് കൊണ്ടുപോകാൻ സാധ്യമല്ലയെന്നും എഴുതി തന്നാൽ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നും ഷരീഫ് പറഞ്ഞു. 

ശേഷം ഡിസ്ചാർജ്ജ് കാർഡൊക്കെ എഴുതിവച്ച് 10 മണിക്ക് ഡോക്ടർ വന്നപ്പോൾ നല്ല വേദന ഉള്ളതുകൊണ്ട് പരിശോധിച്ചിട്ട് പോകാമെന്നു പറഞ്ഞു.  ഇപ്പോൾ പോകണ്ടാണ് ഡോക്ടർ പറഞ്ഞപ്പോൾ പോകുന്നില്ല നല്ല ചികിത്സ ലഭിച്ചാൽ മതിയെന്നും ഷരീഫ് പറഞ്ഞു.  പക്ഷേ ഒരു 11.45 ആയപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു.  ശേഷം കോട്ടപ്പുറത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയീന്നും വണ്ടിയിൽ ഒന്നിരിക്കാൻ പോലും പറ്റാത്തത്ര വേദന അപ്പോഴും സഹനയ്ക്ക് ഉണ്ടായിരുന്നുവെന്നും ഷരീഫ് (Shareef)  പറഞ്ഞു.  കോട്ടപ്പുറത്ത് എത്തിയപ്പോൾ ഉച്ചകഴിഞ്ഞുവെന്നും ഡോക്ടർമർ ഇല്ലാത്തത് കൊണ്ട് വേറെ എവിടെയെങ്കിലും കൊണ്ടുപോകാൻ പറഞ്ഞുവെന്നും അതനുസരിച്ച് ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചുവെങ്കിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോന്ന് ചോദിക്കുകയും ആർടിപിസിആർ ഇല്ലത്തെ അവിടെയും എടുക്കില്ലയെന്ന് പറയുകയായിരുന്നു.  കരഞ്ഞുപറഞ്ഞിട്ട് പോലും ശാന്തിയിലെ അധികൃതർ കെട്ടില്ലെന്നും ഷരീഫ് പറഞ്ഞു.  

Also read: അവസാന ദിവസത്തെ ചുമതലയും ഭംഗിയായി നിർവഹിച്ചിരിക്കുകയാണ് ഫയർമാനായിരുന്ന Ashish Das 

ഒടുവിൽ പാളയത്തെ ലാബിൽ പോയി ടെസ്റ്റ് നടത്താൻ അന്വേഷിച്ചപ്പോൾ റിസൾട്ട് വരാൻ 24 മണിക്കൂർ കഴിയുമെന്ന് പറഞ്ഞു.  പിന്നീട് കെ.  എം. സി. റ്റിയിലേക്ക് പോകുകയും അവർ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ റിസൾട്ട് നെഗറ്റീവായി.  അവർ ഉടനെ സ്കാൻ ചെയ്ത് നോക്കിയപ്പോൾ കുട്ടികൾക്ക് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും അത് ഡോക്ടർ തന്നോടു പറഞ്ഞെങ്കിലും താൻ ആരോടും പറഞ്ഞില്ലയെന്നും അത് തെറ്റാകണേയെന്ന് ആഗ്രഹിച്ചുവെന്നും ഷരീഫ് (Shareef) പറഞ്ഞു.   അവിടെ നിന്നും റഫർ ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ (Kozhikode Medical College) എത്തിയത് വൈകുന്നേരം ആറരയ്ക്കാണ്.  അവിടെ വച്ച് ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് ഭാര്യയെ ഓപ്പറേഷൻ ചെയ്ത് കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും അനക്കമില്ലായിരുന്നു.  ഒരു പക്ഷേ മഞ്ചേരിയിൽ വച്ച് ഒന്ന് സ്കാൻ ചെയ്തിരുന്നുവെങ്കിൽ ഇതൊന്നും ഉണ്ടാകില്ലയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷരീഫ് (Shareef) പറഞ്ഞത്.   

More Stories

Trending News