തിരുവനന്തപുരം (Thiruvananthapuram): യൂട്യൂബിലൂടെ (Youtube)സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും (Bhagyalakshmi) സംഘവും കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുക്കുടി രംഗത്ത്.
Also read: അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; മോഷണം, Bhagyalakshmiക്കെതിരെ ജാമ്യമില്ലാ കേസ്!
തന്റെ ഫെയ്സ്ബുക്കിലൂടെയാണ് മുരളി തുമ്മാരുക്കുടി (Muralee Thummarukudy) വിമർശനവുമായി രംഗത്തെത്തിയത്. അടിച്ചവരും അടകി കൊണ്ടവരും എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ പോസ്റ്റിൽ സൈബറിടത്തിൽ സ്ത്രീകൾക്കെതിരെ എന്തും പറയാമെന്നും അതിനെതിരെ ഫലപ്രദമായ നിയമങ്ങൾ ഇല്ല എന്നും ഉള്ള നിയമങ്ങൾ തന്നെ ഫലപ്രദമായി ഉപയോഗിക്കപ്പെടില്ല എന്നുമുള്ള കാര്യങ്ങൾ കേരള സമൂഹത്തിന് വളരെ വേഗത്തിൽ മനസ്സിലായി എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
അവരൊക്കെ പ്രതികരിക്കാൻ തുടങ്ങിയാൽ അടി തലസ്ഥാനത്ത് നിൽക്കില്ല, തലയിലും എന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് (Facebook) കുറിപ്പിന്റെ അവസാനം. മുരളി തുമ്മാരുക്കുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്. പി. നായർക്കെതിരെ പ്രതികരിക്കാൻ വനിതാ ആക്ടിവിസ്റ്റുകളായ ദിയാ സന (Diya sana), ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കൊപ്പം ഭാഗ്യലക്ഷ്മിയും Bhagyalakshmi ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ എത്തുകയും അവിടെ വച്ച് ഇയാളെ മർദ്ദിക്കുകയും ചെയ്തു. മാത്രമല്ല അവിടെ നടന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണിക്കുകയും ചെയ്തീരുന്നു.
Also read: അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും
ഇതിനെതിരെ വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായർ പൊലീസിൽ പരാതി നൽകുകയും ആ പരാതിയിൽ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി യ്ക്കെതിരെ (Bhagyalakshmi) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയുമാണ്.
അതിക്രമിച്ച് താമസ സ്ഥലത്തെത്തിയ ഇവര്‍ തന്നെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും ഇയാള്‍ പരാതിയില്‍ പറയുന്നു. സ്റ്റാച്യൂ (Statue)ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു.