കര്‍ണാടകയില്‍ സിപിഐ ഓഫീസ് തീ വെച്ചതിന് പിന്നില്‍ ബിജെപി യെന്ന്‍ ബിനോയ്‌ വിശ്വം എംപി

ബംഗളൂരുവിലെ മല്ലെശ്വരത്തിന് സമീപം വ്യാളിക്കാവില്‍ സ്ഥിതി ചെയ്യുന്ന സിപിഐ സംസ്ഥാന ഓഫീസാണ് അഗ്നിക്കിരയാക്കിയത്.

Last Updated : Dec 25, 2019, 03:49 PM IST
  • പാര്‍ട്ടി ഓഫീസ് തീ വെച്ചതിന് പിന്നില്‍ ബിജെപി യാണെന്ന് സിപിഐ നേതാവും രാജ്യസഭാഗവുമായ ബിനോയ്‌ വിശ്വം ആരോപിച്ചു .
    പൗരത്വ ഭേദഗതി നിയമവുമായി ബന്ധപെട്ട് സിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളോടുള്ള രാഷ്ട്രീയ വൈരം തീര്‍ക്കലാണ് അക്രമത്തിന് പിന്നിലെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ സിപിഐ ഓഫീസ് തീ വെച്ചതിന് പിന്നില്‍ ബിജെപി യെന്ന്‍ ബിനോയ്‌ വിശ്വം എംപി

ബംഗളൂരുവിലെ മല്ലെശ്വരത്തിന് സമീപം വ്യാളിക്കാവില്‍ സ്ഥിതി ചെയ്യുന്ന സിപിഐ സംസ്ഥാന ഓഫീസാണ് അഗ്നിക്കിരയാക്കിയത്.
ആരാണ് തീ വെച്ചതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
സിപിഐ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 
അതേ സമയം പാര്‍ട്ടി ഓഫീസ് തീ വെച്ചതിന് പിന്നില്‍ ബിജെപി യാണെന്ന് സിപിഐ നേതാവും രാജ്യസഭാഗവുമായ ബിനോയ്‌ വിശ്വം ആരോപിച്ചു .
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപെട്ട് സിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളോടുള്ള  രാഷ്ട്രീയ വൈരം തീര്‍ക്കലാണ് അക്രമത്തിന് പിന്നിലെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം.

ഓഫീസിന്‍റെ ഒരുഭാഗവും ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തി നശിച്ചു.
ഓഫീസിലുള്ളിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പുറത്ത് നിന്ന് തീകത്തുന്നത് കണ്ട് ഓടിയെത്തിയവരും ചേര്‍ന്നാണ് തീ അണച്ചത്.
 
കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബിഎസ്സ് യെദ്യുരപ്പയെ യുവജന സംഘടനകള്‍  കരിങ്കൊടി കാട്ടിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ് ഐ യും പ്രതിഷേധിച്ചത്.

Trending News