National Games medal winners: ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Prize money for National Games medal winners:  വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയവർക്ക് 5 ലക്ഷം രൂപയാണ് പാരിതോഷികമായി നൽകുക.

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 07:04 PM IST
  • വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയവർക്ക് 5 ലക്ഷം രൂപ.
  • വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2 ലക്ഷവുമാണ് പാരിതോഷികം.
  • ടീമിനങ്ങളിൽ സ്വർണം നേടിയവർക്ക് 2 ലക്ഷം വീതം നൽകും.
National Games medal winners: ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയവർക്ക് 5 ലക്ഷം രൂപയും വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2 ലക്ഷവുമാണ് പാരിതോഷികം. 

ടീമിനങ്ങളിൽ സ്വർണം നേടിയവർക്ക് 2 ലക്ഷം വീതവും വെള്ളിയ്ക്ക് 1.5 ലക്ഷവും വെങ്കലത്തിന് 1 ലക്ഷവും വീതം നൽകും. ഗോവ ദേശീയ ഗെയിംസിൽ കേരളം 86 മെഡലാണ് നേടിയത്. ഇതിൽ 36 സ്വർണവും 23 വെള്ളിയും 27 വെങ്കലവുമാണ്.

ALSO READ: ഉത്തേജക മരുന്നുപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് നാല് വർഷം വിലക്കേർപ്പെടുത്തി 

സിദ്ധാർഥന്റെ മരണം; വി.സിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ വി.സിയെ സസ്പെൻഡ് ചെയ്ത് ഗവർണർ. വെറ്റിനറി സർവകലാശാല വി സി യായ ഡോ. എം.ആർ ശശീന്ദ്രനാഥിനെതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി. അതേസമയം, ഡീനിനും വാർഡനും സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തനിക്കെതിരായ ഗവർണറുടെ തീരുമാനത്തിനെതിരെ നിയമനടപടിക്കില്ലെന്നും വി.സി വ്യക്തമാക്കി. സർക്കാരുമായി ഗവർണർ കൂടിയാലോചന നടത്താതെ വിസിക്കെതിരെ നടപടിയെടുത്തത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും പ്രതികരിച്ചു.

സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവ്വകലാശാല വി.സിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയെന്നും ജഡ്ജിയുടെ സേവനവും ഇതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണറുടെ പ്രതികരണം.

സർവകലാശാല ഹോസ്റ്റലിൽ പി.എഫ്.ഐ - എസ്എഫ്ഐ കൂട്ടുകെട്ടുണ്ടെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫീസ് ആക്കുന്നുവെന്നും ഗവർണർ വിമർശിച്ചു. സിദ്ധാർഥിൻ്റേത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്നും ശശീന്ദ്രനാഥ് ഉത്തരവാദിത്തം കാട്ടിയില്ലെന്നും താക്കീത്. ആത്മാർത്ഥതയോടെയും ഗൗരവത്തോടെയും വി സി ഇടപെട്ടില്ലെന്നും സ്ഥാപനത്തിൽ നടന്ന സംഭവങ്ങൾ കൃത്യമായി അറിഞ്ഞിരുന്നില്ലെന്നും ഇത് വീഴ്ചയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.

എന്നാൽ, ഗവർണർ വിശദീകരണം തേടാതെ നടപടിയെടുത്തത് മര്യാദയല്ലെന്ന് വി സി ഡോ. എം ആർ ശശീന്ദ്രനാഥ് പ്രതികരിച്ചു. ഹോസ്റ്റൽ വാർഡൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. അസിസ്റ്റൻറ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. കോളേജിൽ ആന്റി റാഗിംഗ് കമ്മിറ്റി ഉണ്ടെന്നും റിപ്പോർട്ട് ഇന്നലെ രാത്രിയോടെ മാത്രമാണ് കിട്ടിയതെന്നും ശേഷം ഇരുവർക്കുമെതിരെ നടപടിയെടുക്കാനിരിക്കുകയായിരുന്നുവെന്നും വി.സി പറഞ്ഞു. ഗവർണറുടെ നടപടി പ്രതികാരമായി തോന്നുന്നില്ല. അഞ്ചുമാസം മാത്രമാണ് തന്റെ ഔദ്യോഗിക കാലാവധി ബാക്കിയായിട്ടുള്ളത്. ഗവർണറുമായി നല്ല ബന്ധത്തിൽ തന്നെയായിരുന്നുവെന്നും ശശീന്ദ്രനാഥ് പ്രതികരിച്ചു.

അതിനിടെ, ഗവർണറുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും പ്രതികരിച്ചു. സർക്കാരുമായി ഗവർണർ കൂടിയാലോചന നടത്തിയിട്ടില്ല. സർവകലാശാല നടപടിയെടുത്തു, അതിനിടെ, വിസിയെ സസ്പെൻഡ് ചെയ്തത് ശരിയായില്ല. ഡീനിനെ മാറ്റിനിർത്തണമെന്നും വി സി തെറ്റു ചെയ്തില്ലെന്ന് പറയാനില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News