മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ച് തള്ളി താഴെയിട്ട് ഇപി ജയരാജൻ

Youth Congress Protest in Flight കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷധം ഉയർത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 07:49 PM IST
  • കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷധം ഉയർത്തിയത്.
  • യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്.
  • അതേസമയം പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിറഎഫ് കൺവീനർ ഇ.പി ജയരാജൻ തള്ളി താഴയിടുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ച് തള്ളി താഴെയിട്ട് ഇപി ജയരാജൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷധം ഉയർത്തിയത്. 

യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. അതേസമയം പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തള്ളി താഴെയിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അരികിലേക്ക് പ്രതിഷേധിച്ച് നീങ്ങിയ പ്രവർത്തകരെ ജയരാജൻ തടയുകയായിരുന്നു. തുടർന്ന് അവരെ തള്ളിയിടുകയായിരുന്നു. 

 

 

 

അതേസമയം സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ണൂർ വിമാനത്താവളം എസ്എച്ച്ഒ അറിയിച്ചു. കൃത്യമായി പരിശോധന നടത്തിയതിന് ശേഷമാണ് യാത്രക്കാരെ എല്ലാം വിമാനത്തിൽ കയറ്റിയതെന്ന് എയർപ്പോർട്ട് പോലീസ് അറിയിച്ചു. 

 

 

 

 

 

 

 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

Trending News