''ആത്മഹത്യയല്ല... കൊന്നതാണ്....'' സര്‍ക്കാരിനെതിരെ യുവമോര്‍ച്ച!

പി.എസ്.സി റാങ്ക് ഹോള്‍ഡറുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് യുവമോര്‍ച്ച രംഗത്ത്.

Last Updated : Aug 30, 2020, 03:02 PM IST
  • അനുവിൻ്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറുമാണ്.
  • സര്‍ക്കാരിനെതിരെ യുവമോര്‍ച്ച
  • സി.പി.ഒ റാങ്ക് ലിസ്റ്റിലും ഉൾപ്പെടെ സമാന അവസ്ഥയാണ് എന്നും യുവമോര്‍ച്ച
  • മുഖ്യമന്ത്രി പിണറായി, പി.എസ്.സി ചെയർമാൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം എന്നും പ്രഫുല്‍ കൃഷ്ണന്‍
''ആത്മഹത്യയല്ല... കൊന്നതാണ്....'' സര്‍ക്കാരിനെതിരെ യുവമോര്‍ച്ച!

തിരുവനന്തപുരം:പി.എസ്.സി റാങ്ക് ഹോള്‍ഡറുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് യുവമോര്‍ച്ച രംഗത്ത്.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ അനുവിന്റെത് ആത്മഹത്യയല്ലെന്നും കൊന്നതാണെന്നും വിമര്‍ശനം ഉന്നയിച്ചു.
സിവിൽ എക്സൈസ് റാങ്ക് ലിസ്റ്റിലെ 76 നമ്പർ റാങ്ക് ഹോൾഡർ കാരക്കോണം സ്വദേശി അനുവിൻ്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും 
പി.എസ്.സി ചെയർമാൻ സക്കീറുമാണ്. ഒന്നരക്കോടി ചിലവഴിച്ച് നടത്തിയ  സി.ഇ. ഒ റാങ്ക് പരീക്ഷയിൽ റാങ്ക് പട്ടികയിലെ 3000 പേരിൽ 318 പേർക്ക് 
മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ വെന്ന് യുവമോര്‍ച്ച നേതാവ് ചൂണ്ടിക്കാട്ടി,

Also Read:''പി.എസ്.സി ചെയര്‍മാന്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു''
 എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് 
കാലാവധി അവസാനിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളാണ് സർക്കാർ തല്ലിക്കെടുത്തിക്കളഞ്ഞത് പ്രഫുല്‍ കൃഷ്ണന്‍ കൂട്ടിചേര്‍ത്തു.
 സി.പി.ഒ  റാങ്ക് ലിസ്റ്റിലും ഉൾപ്പെടെ സമാന അവസ്ഥയാണ് എന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി,
കേരളത്തിലെ അഭ്യസ്ഥവിദ്യരായ  യുവതീയുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് പിണറായി സർക്കാരാണ്.
മുഖ്യമന്ത്രി പിണറായി, പി.എസ്.സി ചെയർമാൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം എന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ 
ആവശ്യപെട്ടു,
നെറികെട്ട ഭരണത്തിനെതിരെ സന്ധിയില്ലാത്ത പ്രതിഷേധ ജ്വാലകളുയരട്ടെ എന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ആഹ്വാനം ചെയ്തു.

 

Trending News