തിരുവനന്തപുരം:പി.എസ്.സി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫോര്‍വേഡ് ബ്ലോക്ക്.
പാര്‍ട്ടി ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പി.എസ്.സി ചെയര്‍മാനെ കടന്നാക്രമിച്ച് കൊണ്ട് രംഗത്ത് വന്നു,
Also Read:PSC യുടെ ഭീഷണി ജനാധിപത്യവിരുദ്ധമെന്ന് യുവമോർച്ച!
പി.എസ്.സി. നടപടികളിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടുന്ന തൊഴിലന്വേഷകരെ കേസില്‍ കുടുക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്ന
കേരളാ പി.എസ്.സി. ചെയര്‍മാന്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ്. പി.എസ്.സിയുടെ വിശ്വാസ്യത ഇത്രത്തോളം തകര്‍ന്ന മറ്റൊരു കാലഘട്ടം
ഇതിനുമുമ്പ് ഉണ്ടായിട്ടില്ല എന്ന് ദേവരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന ചെയര്‍മാന്‍ പി.എസ്.സിയുടെ
നിഷ്പക്ഷതയും ജനാധിപത്യ സ്വഭാവവുമാണ് തകര്‍ക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ പ്രതീക്ഷയും സ്വപ്നവുമായ പി.എസ്.സി. തകര്‍ന്നാല്‍
അത് സാമൂഹ്യ അരാജകത്വത്തിന് വഴിവെയ്ക്കും. പ്രതികാര നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാനാണ് ചെയര്‍മാന്‍
ശ്രമിക്കേണ്ടത്, പി.എസ്.സിയുടെ കസേരകളില്‍ ഇരിക്കുന്നവരെക്കാള്‍ അക്കാദമിക്-നൈപുണ്യ യോഗ്യതയുള്ളവരാണ് ഉദ്യോഗാര്‍ത്ഥികളില്‍
ബഹുഭൂരിപക്ഷമെന്നു പി.എസ്.സി ചെയര്‍മാന്‍ തിരിച്ചറിയണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.