പുൽപ്പള്ളി: കഴിഞ്ഞ ദിവസം പുൽപ്പള്ളിയിലെ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ് എടുത്തത്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പുൽപ്പള്ളി പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കുറ്റക്കാരെ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കാനാണ് പോലീസ് തീരുമാനം.
ALSO READ: ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് ആംബുലൻസ്; പൊരിവെയലത്ത് എംപി നേരിട്ടിറങ്ങി വഴി ഒരുക്കി
അവശ്യസാധനങ്ങള്‍ ഇല്ല; സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്
അടിമാലി: അടിമാലിയില്‍ സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്. സപ്ലൈക്കോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നാരോപിച്ചും സപ്ലൈക്കോയിലൂടെ ലഭിച്ച് വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിന്‍സ് ഏലിയാസ് ഉദ്ഘാനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടിമാലിയില്‍ സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് എല്‍ദോസ് കടമറ്റം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രജ്ഞിത്ത് രാജീവ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗീസ്, കെ പി അസിസ്, കെ എസ് മൊയ്തു, അലന്‍ സണ്ണി, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി അലന്‍ നിഥിന്‍ സ്റ്റീഫന്‍, നിയോജക മണ്ഡലം പ്രസിഡന്റ് അനന്ദു ഷിന്റോ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.