Puthupally By Election Results 2023: കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളി കൊടുത്ത കടുത്ത ശിക്ഷ- എകെ ആൻറണി

സംസ്ഥാനത്ത് അതി ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നും ജനങ്ങളെ കണ്ണീരു കുടിപ്പിച്ച സർക്കാരിനോടുള്ള എതിർപ്പാണിതെന്നും ആൻറണി ചൂണ്ടിക്കാട്ടി

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 12:14 PM IST
  • സംസ്ഥാനത്ത് അതി ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നും ജനങ്ങളെ കണ്ണീരു കുടിപ്പിച്ച സർക്കാരിനോടുള്ള എതിർപ്പാണിതെന്നും ആൻറണി
  • സിപിഎം അണികളിൽ പോലും ഭരണ വിരുദ്ധ വികാരമുണ്ട്
  • സങ്കേതിക ഭൂരിപക്ഷം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നതും ആൻറണി മാധ്യമങ്ങളോട്
Puthupally By Election Results 2023: കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളി കൊടുത്ത കടുത്ത ശിക്ഷ- എകെ ആൻറണി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളി കൊടുത്ത കടുത്ത ശിക്ഷയാണ് പുതുപ്പള്ളിയിലുണ്ടായതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആൻറണി. പ്രതീക്ഷിച്ച മുന്നേറ്റമായിരുന്നു പുതുപ്പള്ളിയിൽ. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ പൈശാചികമായി വേട്ടയാടി. അവർ ഞെട്ടി വിറയ്ക്കുമെന്ന് താൻ പറഞ്ഞിരുന്നു.  വേദനിപ്പിച്ചവർ തെറ്റു തിരുത്താൻ തയ്യാറാകണമെന്നും മാപ്പ് എന്ന വാക്ക് മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പ്രതികരണത്തിൽ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും എകെ ആൻറണി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അതി ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നും ജനങ്ങളെ കണ്ണീരു കുടിപ്പിച്ച സർക്കാരിനോടുള്ള എതിർപ്പാണിതെന്നും ആൻറണി ചൂണ്ടിക്കാട്ടി. സിപിഎം അണികളിൽ പോലും ഭരണ വിരുദ്ധ വികാരമുണ്ട്. സങ്കേതിക ഭൂരിപക്ഷം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നതും ആൻറണി മാധ്യമങ്ങളോട് പറഞ്ഞു.

ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ശക്തൻ മരിച്ച ഉമ്മൻ ചാണ്ടിയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിനോട് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായി വിജയൻറെ വാട്ടർ ലൂ എൽഡിഎഫ് സർക്കാരിൻറെ ആണിക്കൽ ഇളകി. സർക്കാർ പാഠം പഠിക്കണം എന്ത് അഴിമതി നടത്തിയാലും ആരും ചോദിക്കാൻ ഇല്ലെന്ന അഹങ്കാരമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ  20 -20 ഉം നേടുമെന്നും രമേശ് ചെന്നിത്തലയും പ്രതികരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News