Rain Alert: കൊടുംചൂടിൽ ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Rain Alert In Kerala: മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കണ്ണൂരും കാസർ​ഗോഡും ഒഴികെയുള്ള ജില്ലകളിൽ നേരിയ വേനൽ മഴയുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 09:38 AM IST
  • അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും
  • ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്
Rain Alert: കൊടുംചൂടിൽ ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഇന്ന് വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കണ്ണൂരും കാസർ​ഗോഡും ഒഴികെയുള്ള ജില്ലകളിൽ നേരിയ വേനൽ മഴയുണ്ടാകും. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ചൂടിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസായിരുന്ന ചൂട് 36 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്, കോട്ടയം, കോഴിക്കോട്, പുനലൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.

ALSO READ: Brahmapuram Fire: കുസാറ്റ് നടത്തിയ ടെസ്റ്റ് ശരിയല്ല,കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യമില്ലെന്ന കണ്ടെത്തൽ തെറ്റെന്ന് ഡോ.രാജഗോപാൽ കമ്മത്ത്

മാർച്ച് ആദ്യ ആഴ്ചകളിൽ കൊടുംചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്. കേരളത്തിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന താപനില 54 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ 35-37 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അനുഭവപ്പെടുന്ന യഥാർഥ താപനില 54 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്.

അന്തരീക്ഷ താപനിലയുടെയും ആർദ്രതയുടെയും സംയോജിത ഫലത്തിൽ ഒരാൾ അനുഭവിക്കുന്ന താപത്തിലേക്കുള്ള ഒരു പോയിന്ററാണ് ഹീറ്റ് ഇൻഡക്സ്. പല വികസിത രാജ്യങ്ങളും പൊതുജനാരോഗ്യ മുന്നറിയിപ്പുകൾ നൽകുന്നതിന് 'അനുഭവപ്പെടുന്ന താപനില' രേഖപ്പെടുത്താൻ ഹീറ്റ് ഇൻഡക്സ് ഉപയോഗിക്കുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) കണക്കനുസരിച്ച്, തിരുവനന്തപുരം ജില്ലയുടെ പല ഭാ​ഗങ്ങളിലും ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും 54 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു താപനില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News