Thrissur: കേരള സംഗീത നാടക അക്കാദമിയില്‍ തന്റെ അവസരം നിഷേധിച്ചത് ചലച്ചിത്ര താരം കെപിഎസി ലളിതയാണെന്ന ആരോപണവുമായി കലാഭവന്‍ മണി(Kalabhavan Mani)യുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്. മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാമകൃഷ്ണന് പറയുന്നു.
READ ALSO | കലാഭവൻ മണിയെ കൊന്നതല്ലെന്ന് സിബിഐ
തനിക്ക് ജോലിയില്ലാതെ സാഹചര്യത്തില്‍ ചിലങ്ക കെട്ടാനായി വളരെ പ്രതീക്ഷയോടെയാണ് സംഗീത അക്കാദമിയിലേക്ക് പോയതെന്നും അവിടെ നിന്നും വിവേചനപരമായ പെരുമാറ്റമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവേചനത്തിനെതിരെ അവസാന നിമിഷം വരെ ശക്തമായി തന്നെ പോരാടിയെങ്കിലും KPAC ലളിത (KPAC Lalitha) തന്നെ നുണയനെന്ന് വിളിച്ചത് ഹൃദയം തകര്‍ത്ത് കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
READ ALSO | Viral Video: ഇത് കലാഭവന്‍ മണിയ്ക്കുള്ള ആദരം!!
നൃത്തം ചെയ്യാന്‍ അവസരമില്ലെന്നും നൃത്തത്തെ കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കാമെന്നുമായിരുന്നു അക്കാദമിയുടെ മറുപടിയെന്നും ചിലങ്ക കെട്ടുന്ന തന്റെ കാലുകളെ കൂട്ടിക്കെട്ടിയ പോലെയായിരുന്നു ആ മറുപടിയെന്നും രാമകൃഷ്ണന് (RLV Ramakrishnan) പറഞ്ഞു.
കൂടാതെ, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെങ്കില്‍ തനിക്ക് ഈ കടുംകൈ ചെയ്യേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലിംഗപരമായും ജാതിപരമായും താന്‍ അക്കാദമിയില്‍ നിന്നും വിവേചനം നേരിട്ടു എന്നാണ് രാമകൃഷ്ണന് പറയുന്നത്.